നോമ്പ് തുറ സമയമടുത്തിട്ടും ഉറ്റ ചങ്ങാതിമാര്‍ വീടുകളിലെത്തിയില്ല; അന്വേഷിച്ചപ്പോള്‍ കണ്ടത് കുളത്തില്‍ മൂന്ന് ചലനമറ്റ ശരീരങ്ങള്‍; ഷരീഫിന്റെയും, അസീമിന്റെയും, അഫ്രീദിന്റെയും മരണത്തില്‍ തേങ്ങലടക്കാനാകാതെ നാട്
Jun 10, 2017, 23:57 IST
മഞ്ചേശ്വരം: (www.kasargodvartha.com 10.06.2017) മൂന്ന് വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് മഞ്ചേശ്വരം ഉദ്യാവര മാട നിവാസികള്‍. വൈകുന്നേരം വീട്ടില്‍ നിന്നിറങ്ങിയ ഉറ്റ ചങ്ങാതിമാരായ ഷരീഫും (ഏഴ്), അസീമും (എട്ട്), അഫ്രീദും (12) നോമ്പ് തുറ സമയമടുത്തിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് വീട്ടുകാരും നാട്ടുകാരും തിരച്ചില്‍ നടത്തിയത്. എവിടെയെങ്കിലും കളിക്കാന്‍ പോയിട്ടുണ്ടാകുമെന്നാണ് ആദ്യം കരുതിയത്.
നേരം വൈകിയിട്ടും കാണാതിരുന്നതോടെയാണ് ഉദ്യാവര്‍ ക്ഷേത്രത്തിന് പിറകിലുള്ള പാടത്തോട് ചേര്‍ന്നുള്ള തോട്ടില്‍ തിരച്ചില്‍ നടത്തിയത്. എന്നാല്‍ അപ്രതീക്ഷിതമായി ഷരീഫിന്റെയും, അസീമിന്റെയും, അഫ്രീദിന്റെയും ചലനമറ്റ ശരീരങ്ങള്‍ കണ്ടതോടെ വീട്ടുകാരും ഉറ്റവരും അലമുറയിട്ട് കരയുകയായിരുന്നു.
സ്‌കൂള്‍ അവധി ദിവസമായ ശനിയാഴ്ച വൈകുന്നേരമാണ് ഇവര്‍ ക്ഷേത്രത്തിന് പിറകിലുള്ള പാടത്തോട് ചേര്‍ന്നുള്ള തോടും കുളവും കൂടിച്ചേരുന്ന ഭാഗത്ത് കുളിക്കാനായി പോയത്. ശക്തമായ മഴയില്‍ ഇവിടെ വെള്ളവും ചെളിയും നിറഞ്ഞിരുന്നു. ഇതാണ് മൂന്നുപേരുടെയും മരണത്തിലേക്ക് വഴിവെച്ചത്. ചെളിയില്‍ താഴ്ന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍.
നോമ്പ് തുറയുടെ സമയത്തുണ്ടായ അപകട വാര്‍ത്ത വിശ്വസിക്കാനാകാതെ തേങ്ങുകയായിരുന്നു ബന്ധുക്കളും നാട്ടുകാരും. അപകട വിവരമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്തേക്ക് എത്തിയത്. മഞ്ചേശ്വരം പോലീസും സ്ഥലത്തെത്തിയിരുന്നു. മൃതദേഹങ്ങള്‍ ഉടന്‍ തന്നെ പുറത്തെടുത്ത് മംഗല്‍പ്പാടി സി എച്ച് സിയിലേക്ക് മാറ്റി.
കുഞ്ചത്തൂര്‍ മാട ഉദ്യാവാര ബി എസ് നഗറിലെ പി ടി മുഹമ്മദിന്റെ മകനായ മുഹമ്മദ് ഷരീഫും, മുഹമ്മദിന്റെ മകനായ അസീമും (എട്ട്) മാട ജി എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. അഹ് മദ് ബാവയുടെ മകന്‍ അബ്ദുല്‍ അഫ്രീദ് (12) ഉദ്യാവാര അല്‍സഖഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. മൃതദേഹങ്ങള്‍ ഞായറാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Related News: കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Manjeshwaram, Death, Kasaragod, Students, Natives, House, Swimming, Udyavara, Mada, Muhammed Shareef, Aseem, Abdul Afreed.