ബണ്ട് വാളില്‍ എസ് ഡി പി ഐ നേതാവ് വെട്ടേറ്റ് മരിച്ച സംഭവം: പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ തുടങ്ങി
Jun 21, 2017, 14:58 IST
മംഗളൂരു: (www.kasargodvartha.com 21/06/2017) കര്‍ണാടകയിലെ ബണ്ട് വാളില്‍ എസ് ഡി പി ഐ നേതാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതികള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. എസ് ഡി പി ഐ ബണ്ട് വാള്‍ അമ്മുഞ്ചെ യൂണിറ്റ് പ്രസിഡന്റും മള്ളൂരു കളായിയില്‍ താമസക്കാരനുമായ മുഹമ്മദ് അഷ്‌റഫ് (35) ആണ് വെട്ടേറ്റ് മരിച്ചത്. ബെഞ്ചനാപടവു പ്രദേശത്ത് ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
അജ്ഞാത സംഘമാണ് അഷ്‌റഫിനെ വെട്ടിക്കൊന്നത്. ഓട്ടോയില്‍ വാടക വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് എസ് ഡി പി ഐ അമ്മുഞ്ചെ മേഖലാ സെക്രട്ടറി എ എം അതാഉല്ലാഹ് പറഞ്ഞു. കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല.
മുഖം മറച്ചാണ് അക്രമികളെത്തിയതെന്നാണ് സൂചന. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. വന്‍ പോലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. മൃതദേഹം പിന്നീട് പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ആക്രമികള്‍ ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല.
പ്രദേശത്ത് ഏതാനും ദിവസം മുമ്പ് എസ് ഡി പി ഐയുടെ പതാക ഉയര്‍ത്തിയിരുന്നു. ഇതില്‍ പ്രകോപിതരായിട്ടാണോ കൊല നടത്തിയതെന്ന് വ്യക്തമായിട്ടില്ല.
ക്ഷമാപണം:
നേരത്തെ ഈ വാര്‍ത്തയോടൊപ്പം നല്‍കിയ ഫോട്ടോ മാറിയിട്ടുണ്ട്, തെറ്റുപറ്റിയതില്‍ നിര്‍വാജ്യം ഖേദിക്കുന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, Karnataka, news, Top-Headlines, SDPI, Politics, Police, Stabbed, Bantwal: SDPI Ammunje zonal president Ashraf Kalayi hacked to death