വീട്ടമ്മയെ കത്തികാണിച്ച് അരലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ദുരൂഹത ഇരട്ടിച്ചു; സി സി ടി വി ദൃശ്യങ്ങളില്‍ പര്‍ദവേഷധാരികള്‍ മാത്രമില്ലെന്ന് പോലീസ്
Jun 30, 2017, 11:43 IST
നീലേശ്വരം: (www.kasargodvartha.com 30.06.2017) പര്‍ദ ധരിച്ചെത്തിയ രണ്ടംഗസംഘം വീട്ടമ്മയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി അരലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ദുരൂഹത ഇരട്ടിച്ചു. ഉടുമ്പുന്തല പുനത്തിലെ കുതിരുമ്മല്‍ ആഇശയുടെ വീട്ടില്‍ നിന്ന് അമ്പതിനായിരം രൂപ കവര്‍ന്ന സംഭവത്തില്‍ ചന്തേര പോലീസ് കേസെടുക്കുകയും നീലേശ്വരം സി ഐ ഉണ്ണികഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണമാരംഭിക്കുകയും ചെയ്‌തെങ്കിലും കവര്‍ച്ച നടന്നുവെന്നതിന് യാതൊരു തെളിവും കണ്ടെത്താന്‍ പോലീസിനായിട്ടില്ല.
ജൂണ്‍ 17ന് വൈകുന്നേരം ആഇശ തനിച്ച് വീട്ടിലുണ്ടായിരുന്ന സമയത്ത് പര്‍ദ ധരിച്ച രണ്ടുപേരെത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും അലമാരയിലുണ്ടായിരുന്ന പണം കൈക്കലാക്കുകയുമായിരുന്നുവെന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കിയ പോലീസ് പരിസരത്തെ സി സി ടി വി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചെങ്കിലും പര്‍ദ ധരിച്ച ആരും ആ ഭാഗത്തേക്ക് വന്നതായി കണ്ടെത്താനായില്ല. അതേസമയം വീട്ടുപരിസരം വരെ എത്തിയതിനുശേഷം കവര്‍ച്ചക്കാര്‍ പര്‍ദ ധരിച്ചതാണോ എന്ന സംശയം പോലീസ് തള്ളിക്കളയുന്നില്ല.
സംഭവം നടന്ന് കുറച്ചുസമയത്തിനുശേഷം ഇതുമായി ബന്ധപ്പെട്ടുവന്ന ഫോണ്‍ കോളുകള്‍ പോലീസ് പരിശോധിച്ചതോടെ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കാനിടവരികയായിരുന്നു. പര്‍ദ ധരിച്ചെത്തിയ പുരുഷന്‍മാരാണെന്ന് സംശയിക്കുന്നതായും വീട്ടമ്മ പോലീസിനോട് വെളിപ്പെടുത്തിയിരുന്നത്. വ്യാഴാഴ്ച ആഇശയെ നീലേശ്വരം സി ഐയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.
Keywords: Kasaragod, Kerala, Neeleswaram, news, Robbery, case, Police, Investigation, Robbery complaint; police investigation goes on

Related News: