റിയാസ് മൗലവി വധം; പ്രതികള്‍ക്ക് കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈമാറി, കേസ് വിചാരണക്കായി ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി, പ്രതികളുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും
Jun 29, 2017, 17:19 IST
കാസര്‍കോട്: (www.kasargodvartha.com 29.06.2017) പ്രമാദമായ റിയാസ് മൗലവി വധക്കേസിലെ പ്രതികള്‍ക്ക് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വ്യാഴാഴ്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈമാറി. ഇതേതുടര്‍ന്ന് കേസ് വിചാരണക്കായി ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. അതിനിടെ പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും.
റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കാസര്‍കോട് കോടതിയിലെത്തിക്കുകയായിരുന്നു. കോടതി പ്രതികളുടെ റിമാന്‍ഡ് നീട്ടുകയും കേസില്‍ പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി വെക്കുകയുമായിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു.
കുട്‌ലു കേളുഗുഡ്ഡെ അയ്യപ്പനഗറിലെ എസ് അജേഷ് എന്ന അപ്പു (20), കേളുഗുഡ്ഡെ മാത്തയിലെ നിധിന്‍ (19), കേളുഗുഡ്ഡെ ഗംഗയിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരാണ് കേസിലെ പ്രതികള്‍. മാര്‍ച്ച് 21ന് രാത്രി 10.30 മണിയോടെയാണ് പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനും പള്ളി മുഅദ്ദിനുമായ കുടകിലെ റിയാസ് മൗലവിയെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. അജേഷാണ് പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ കയറി കൃത്യം നിര്‍വഹിച്ചത്.
കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റു ചെയ്തത്. ആയിരത്തിലധികം പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ഡി.എന്‍.എ പരിശോധനാഫലം അടക്കമുള്ള 50 ലധികം രേഖകളും സമര്‍പ്പിച്ചിരുന്നു. ദൃക്‌സാക്ഷികളടക്കം 100 ലധികം സാക്ഷികളാണ് ഇൗ കേസിലുള്ളത്.
Related News:
റിയാസ് മൗലവി വധം: പ്രതികളുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും

ആഭ്യന്തരവകുപ്പിന്റെ അനുമതി ലഭിച്ചു; റിയാസ് മൗലവി വധക്കേസ് കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കും
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Murder-case, court, Riyas Moulavi murder: Bail appeal to consider on Saturday