റിയാസ് മൗലവി വധം: പ്രതികളുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും
Jun 27, 2017, 23:04 IST
കാസര്‍കോട്: (www.kasargodvartha.com 27.06.2017) റിയാസ് മൗലവി വധക്കേസില്‍ പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി 29ലേക്ക് മാറ്റി. ചൊവ്വാഴ്ച പരിഗണിക്കാനിരുന്ന അപേക്ഷയാണ് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.
പ്രതികളായ കുട്ലു കേളുഗുഡ്ഡെ അയ്യപ്പനഗറിലെ എസ് അജേഷ് എന്ന അപ്പു (20), കേളുഗുഡ്ഡെ മാത്തയിലെ നിധിന്‍ (19), കേളുഗുഡ്ഡെ ഗംഗയിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്. അതേസമയം 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കാന്‍ സാധ്യതയില്ല.
കേസില്‍ 1,000 പേജുള്ള കുറ്റപത്രം കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി ഡോ. എ ശ്രീനീവാസ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. ടി പി ചന്ദ്രശേഖരന്‍ കൊലക്കേസും, മഅ്ദനി കേസും അടക്കം വാദിച്ച പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ അഡ്വ. കെ അശോകനെ സ്പെഷ്യല്‍ പബ്ലിക് പ്രേസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്. ദൃക്സാക്ഷികളടക്കം 100 സാക്ഷികളാണ് ഉള്ളത്. 50 തൊണ്ടിമുതലുകളും 45 രേഖകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിരുന്നു. ശാസ്ത്രീയ തെളിവുകള്‍, ഡി എന്‍ എ പരിശോധനാ ഫലം ഉള്‍പ്പെടെയുള്ള രേഖകളാണ് ഇതിലുള്ളത്.
മാര്‍ച്ച് 21ന് രാത്രി 10.30 മണിയോടെയാണ് പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനും പള്ളി മുഅദ്ദിനുമായ കുടകിലെ റിയാസ് മൗലവിയെ വെട്ടിക്കൊലപ്പെടുത്തിയത്. അജീഷാണ് പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ കയറി കൃത്യം നിര്‍വഹിച്ചത്.
Related News:
ആഭ്യന്തരവകുപ്പിന്റെ അനുമതി ലഭിച്ചു; റിയാസ് മൗലവി വധക്കേസ് കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കും
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Murder-case, Accuse, Bail, Court, Investigation, Police, Riyas Maulavi Murder Case, Ajesh Appu, Nidhin, Akhilesh, Riyas Maulavi murder case: accused bail plea to hear on 29th.