രാജേഷ് വധശ്രമം; പ്രതികളെ തിരിച്ചറിഞ്ഞു, വലവീശി പോലീസ്
Jun 16, 2017, 10:36 IST
കാസര്‍കോട്: (www.kasargodvartha.com 16.06.2017) മൊഗ്രാല്‍ പുത്തൂര്‍ മജല്‍ ഹൗസിലെ രാജേഷിനെ സ്‌കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. അതേസമയം പ്രതികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രതികളെ പിടികൂടുന്നതിനായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രി 10 മണിയോടെ ചൗക്കിയില്‍ വെച്ചാണ് നാലംഗ സംഘം രാജേഷിനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചത്. സുഹൃത്തിന്റെ വിവാഹം ക്ഷണിക്കാന്‍ പോയ ശേഷം സ്‌കൂട്ടറില്‍ തിരിച്ചുവരുമ്പോഴാണ് രാജേഷിനു നേരെ അക്രമമുണ്ടായത്. വെട്ടേറ്റ് ഗുരുതരമായ പരിക്കുകളോടെ വീണുകിടക്കുകയായിരുന്ന രാജേഷിനെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രാജേഷിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. രാജേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
രാജേഷിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷം പടരാതിരിക്കാന്‍ ചൗക്കിയിലും പരിസരങ്ങളിലും കനത്ത പോലീസ് സുരക്ഷ ഏര്‍പെടുത്തിയിട്ടുണ്ട്. കാസര്‍കോട് ടൗണ്‍ സിഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്.
Related News:
രാജേഷ് വധശ്രമ കേസില്‍ സി ഐ അന്വേഷണം തുടങ്ങി; മേല്‍നോട്ടം സ്പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈ എസ് പിക്ക്
തന്നെ വെട്ടിയത് നാലംഗ സംഘമെന്ന് രാജേഷിന്റെ മൊഴി; പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Police, Investigation, news, case, Murder-attempt, Rajesh murder attempt; police search for accused