പ്രണയത്തില്‍ നിന്നും പിന്‍മാറിയ നഴ്‌സിനെ ആശുപത്രിയില്‍ കയറി കഴുത്തറുക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
Jun 14, 2017, 11:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14/06/2017) പ്രണയത്തില്‍ നിന്നും പിന്‍മാറിയതിലുള്ള വൈരാഗ്യം മൂലം നഴ്‌സിനെ ആശുപത്രിയില്‍ കയറി കഴുത്തറുക്കാന്‍ ശ്രമം. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത പോലീസ് പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്തു. പരപ്പ സ്വദേശിയായ ആദിത്യനെ(28)യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.
കാഞ്ഞങ്ങാട് അതിഞ്ഞാലിലെ സ്വകാര്യാശുപത്രിയില്‍ നഴ്‌സായ മടിക്കൈ എരിക്കുളം മണ്ണാര്‍കുന്നില്‍ പ്രവീണ(20)യാണ് അക്രമത്തിനിരയായത്. ചൊവ്വാഴ്ച വൈകുന്നേരം ആശുപത്രിയില്‍ അതിക്രമിച്ചുകയറിയ ആദിത്യന്‍ പ്രവീണയെ ആക്രമിക്കുകയും കഠാര കൊണ്ട് കഴുത്ത് മുറിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.
പ്രവീണ ഒഴിഞ്ഞുമാറിയതിനാല്‍ യുവാവിന്റെ ശ്രമം പരാജയപ്പെട്ടു. കഠാരകൊണ്ടുള്ള കുത്തേറ്റ് യുവതിക്ക് പരിക്കേറ്റു. സംഭവം ശ്രദ്ധയില്‍പെട്ട ആശുപത്രിയിലെ മറ്റുജീവനക്കാര്‍ ആദിത്യനെ ബലമായി പിടിച്ചുമാറ്റുകയും പോലീസില്‍ വിവരം നല്‍കുകയുമായിരുന്നു. പോലീസെത്തി ആദിത്യനെ കസ്റ്റഡിയിലെടുക്കുകയും പ്രവീണ രേഖാമൂലം പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസെടുക്കുകയും ചെയ്തു. തുടര്‍ന്ന് യുവാവിന്റെ അറസ്റ്റും രേഖപ്പെടുത്തി.
ഫേസ്ബുക്കിലൂടെയാണ് ആദിത്യനും പ്രവീണയും പരിചയത്തിലായത്. പിന്നീട് ഇരുവരും പ്രണയത്തിലായെങ്കിലും പ്രവീണ യുവാവുമായുള്ള ബന്ധം പൊടുന്നനെ അവസാനിപ്പിച്ചു. ഇതില്‍ പ്രകോപിതനായാണ് ആദിത്യന്‍ പ്രവീണയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kanhangad, Murder Attempt, Hospital, Nurse, Youth, Arrest, Case, Complaint, Police, Murder attempt; Youth arrested.