city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബി ജെ പി ഹൈക്കോടതിയില്‍ തെളിവുകള്‍ ഹാജരാക്കി; നിയമയുദ്ധത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷയില്‍ കെ സുരേന്ദ്രന്‍

കാസര്‍കോട്: (www.kasargodvartha.com 09.06.2017) മഞ്ചേശ്വരം മണ്ഡലം നിയമസഭാതിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നതിന്റെ തെളിവുകള്‍ ബി ജെ പി നേതൃത്വം ഹൈക്കോടതിയില്‍ ഹാജരാക്കി. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി ബി അബ്ദുര്‍ റസാഖ് 89 വോട്ടിന് മാത്രം വിജയിച്ചത് കള്ളവോട്ടുകളിലൂടെയാണെന്നാണ് ബി ജെ പി ആരോപിക്കുന്നത്.

നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടിങ്ങില്‍ ക്രമക്കേട് നടന്നെന്നു കാട്ടി ബിജെപി നേതാവും മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ ഇതോടെ വാദം മുറുകുകയാണ്. സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടെയും പേരില്‍ പോലും വോട്ട് രേഖപ്പെടുത്തിയെന്ന ആരോപണം ശരിവെക്കുന്ന ചില തെളിവുകള്‍ കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹാജരാക്കയിട്ടുണ്ടെന്ന് ബി ജെ പി കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

259 പേര്‍ കള്ളവോട്ട് ചെയ്തെന്നാണ് ബി ജെ പിയുടെ ആരോപണം. നിയമയുദ്ധത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷയാണ് സുരേന്ദ്രനുള്ളത്. അതേസമയം കേസിലെ കക്ഷികള്‍ക്ക് സമന്‍സ് എത്തിക്കാന്‍ പോലീസ് സഹായം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2015 ല്‍ മരിച്ച മഞ്ചേശ്വരം പഞ്ചായത്തിലെ ഉദ്യാവര്‍ സ്വദേശി യു എ മുഹമ്മദ് 2016 മേയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ഒമ്പതാം നമ്പര്‍ ബൂത്തില്‍ വോട്ടു രേഖപ്പെടുത്തിയതായി റിട്ടേണിങ് ഓഫീസറായ പി എച്ച് സിനാജുദ്ദീന്‍ ഹൈക്കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കിയിരുന്നു. ഈ മൊഴിയോടെയാണ് തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന കെ സുരേന്ദ്രന്റെ ഹര്‍ജിയില്‍ കഴമ്പുണ്ടെന്ന നിഗമനത്തില്‍ കോടതിയെത്തിയതും മണ്ഡലത്തിലെ ഏതാനും വോട്ടര്‍മാരെ നേരിട്ട് വിളിച്ചു വരുത്തി വിശദീകരണം തേടാന്‍ തീരുമാനിച്ചതും. ഇതുപ്രകാരം പത്തു പേര്‍ക്ക് കോടതി സമന്‍സയച്ചിരുന്നു.

ഇതില്‍ രണ്ടു പേര്‍ കോടതിയില്‍ ഹാജരാവുകയും വോട്ട് ചെയ്തിട്ടില്ലെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ഭീഷണി മൂലം മറ്റ് നാലു പേര്‍ക്ക് സമന്‍സ് എത്തിക്കാന്‍ കഴിഞ്ഞില്ലെന്ന് സമന്‍സ് എത്തിക്കാന്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. ഇതോടെയാണ് ഇവര്‍ക്ക് സമന്‍സ് എത്തിക്കാന്‍ പോലീസ് സഹായം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. വിധി ബി ജെ പിക്കനുകൂലമായാല്‍ മുസ്ലിം ലീഗ് അംഗം അബ്ദുര്‍ റസാഖിന്റ വിജയം അസാധുവാക്കാനോ, കെ സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കാനോ സാധ്യതയേറെയാണ്.

അതേ സമയം, കള്ളവോട്ട് ചെയ്തവര്‍ ആര്‍ക്കുവേണ്ടിയാണ് വോട്ട് ചെയ്തതെന്ന് വ്യക്തമാക്കാന്‍ യാതൊരു സംവിധാനവും നിലവിലില്ല. പരാതിയില്‍ സൂചിപിച്ചതുപോലെ അത്രയും വോട്ട് കള്ളവോട്ടാണെന്ന് വ്യക്തമാവുകയും അവ അസാധുവാക്കുകയും ചെയ്താല്‍ മാത്രമേ ചിത്രം മാറിമറിയുകയുള്ളൂ. പി ബി അബ്ദുര്‍ റസാഖിന്റെ വോട്ടിനേക്കാള്‍ സുരേന്ദ്രന്റെ വോട്ട് കൂടുതലായാല്‍ കോടതി എന്ത് നിലപാടാണ് സ്വീകരിക്കുന്നതിനെ ആശ്രയിച്ചിരിക്കും പിന്നീടുള്ള കാര്യങ്ങള്‍.
Keywords:  Kasaragod, Kerala, K.Surendran, Voters list, P.B. Abdul Razak, Manjeshwaram, election, High-Court, BJP, Manjeshwaram: BJP produced evidence to HC, K Surendran hopes to win the legal battle

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia