city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'പരേതര്‍' കോടതിയില്‍ ഹാജരായി; സുരേന്ദ്രനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാനും തീരുമാനം

കൊച്ചി:  (www.kasargodvartha.com 16.06.2017) നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ പി ബി അബ്ദുര്‍ റസാഖ് ജയിച്ചത് കള്ളവോട്ട് കൊണ്ടാണെന്നും മരിച്ചവരുടെ വോട്ടുകളും തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നുമുള്ള ബിജെപി നേതാവ് കെ സുരേന്ദ്രന്റെ വാദം ചര്‍ച്ചയാകുന്നതിനിടെ, കള്ളവോട്ട് ചെയ്‌തെന്ന് ആരോപിച്ച് സുരേന്ദ്രന്‍ സമര്‍പ്പിച്ച പരേതരുടെ പട്ടികയിലെ ആറ് പേരില്‍ മൂന്ന് പേരും ഹൈക്കോടതിയില്‍ ഹാജരായി.

ജീവിച്ചിരിക്കെ തങ്ങള്‍ മരിച്ചെന്ന് കാണിച്ച് കോടതിയെ തെറ്റിധരിപ്പിച്ച സുരേന്ദ്രനെതിരെ നിയമനടപടിക്ക് ഇവര്‍ ഒരുങ്ങുകയാണ്. തങ്ങള്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണത്തില്‍ സുരേന്ദ്രനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാനും ആലോചനയുണ്ട്.

'പരേതര്‍' കോടതിയില്‍ ഹാജരായി; സുരേന്ദ്രനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാനും തീരുമാനം

തെരഞ്ഞെടുപ്പ് ദിവസം വിദേശത്തായിരുന്നെന്നും ഇവരുടെ പേരില്‍ നാട്ടില്‍ കള്ളവോട്ട് നടന്നിട്ടുണ്ടെന്നു ആരോപിച്ച് സുരേന്ദ്രന്‍ നല്‍കിയ ലിസ്റ്റിലുള്ളവരില്‍ ചിലര്‍ ഇതുവരെ സ്വദേശം വിട്ട് പുറത്ത് പോയിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്താണെന്ന് സുരേന്ദ്രന്‍ പറയുന്ന ബാക്രബയലിലെ അനസും ഉപ്പളയിലെ അബ്ദുര്‍ റഹ് മാനും ഇതുവരെ വിദേശ യാത്ര നടത്തിയിട്ടില്ലെന്ന് പാസ്‌പോര്‍ട്ട് രേഖകള്‍ വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പിന് മുമ്പ് മരിച്ചിരുന്നുവെന്ന് കാണിച്ച് സുരേന്ദ്രന്‍ നല്‍കിയ ലിസ്റ്റിലുള്‍പ്പെട്ട മഞ്ചേശ്വരം ഉപ്പള സ്വദേശി അബ്ദുല്ല കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി അയച്ച സമന്‍സ് കൈപ്പറ്റിയത്. അബ്ദുല്ലയെ കൂടാതെ വോര്‍ക്കാടി സ്വദേശി അഹ് മദ് കുഞ്ഞി, ഇച്ചിലംപാടി സ്വദേശിനി ആഇശ എന്നിവര്‍ക്കും ഇതുപോലെ സമന്‍സെത്തിയിരുന്നു. ബങ്കണ മഞ്ചേശ്വര്‍ സ്വദേശി ഹാജി അഹമ്മദ് ബാവ തെരഞ്ഞെടുപ്പിന് മുമ്പേ മരിച്ചതാണ്. വോട്ട് രേഖപ്പെടുത്താത്ത ഇദ്ദേഹത്തിന്റെ പേരും സുരേന്ദ്രന്റെ ലിസ്റ്റിലുണ്ട്.

'പരേതര്‍' കോടതിയില്‍ ഹാജരായി; സുരേന്ദ്രനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാനും തീരുമാനം

എന്നാല്‍ ഹൈക്കോടതി അയച്ച സമന്‍സിലെ പേരുമായി സാമ്യമുള്ളവര്‍ കോടതി സമന്‍സുമായി അയച്ച ദൂതനെ കബളിപ്പിച്ച് അത് കൈപ്പറ്റുകയായിരുന്നു എന്നാണ് സുരേന്ദ്രന്റെ ഇപ്പോഴത്തെ വാദം. താന്‍ കോടതിയില്‍ സമര്‍പ്പിച്ചത് യഥാര്‍ഥ മരണ സര്‍ട്ടിഫിക്കറ്റുകള്‍ തന്നെയാണെന്ന വാദത്തിലും സുരേന്ദ്രന്‍ ഉറച്ചു നില്‍ക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Related News:  മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്: ഐ ബിയുടെ നിഗമനം കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു


Keywords:  Kerala, kasaragod, Kochi, news, Top-Headlines, K.Surendran, P.B. Abdul Razak, Politics, Muslim-league, BJP, Manjeshwaram, Election 2016, 'Late' people appeared in court, They decided to file case against K Surendran.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia