city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കേസില്‍ എന്ത് സംഭവിക്കും; പി.ബിക്ക് എം എല്‍ എ സ്ഥാനം നഷ്ടപ്പെടുമോ?

മഞ്ചേശ്വരം: (www.kasargodvartha.com 05/06/2017) മഞ്ചേശ്വരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കേസ് പുതിയ വഴിത്തിരിവിലേക്ക് നീങ്ങിയതോടെ പി.ബി അബ്ദുര്‍ റസാഖിന് എം എല്‍ എ സ്ഥാനം നഷ്ടപ്പെടുമോ എന്ന ആകാംഷ രാഷ്ട്രീയ കേന്ദ്രങ്ങളെ ചൂടുപിടിപ്പിച്ചു. കള്ളവോട്ട് ചെയ്തുവെന്നാരോപണമുയര്‍ന്ന 298 പേര്‍ക്ക് സമന്‍സ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതോടെയാണ് കോടതിയിലെ നിയമനടപടികള്‍ വഴിത്തിരിവിലെത്തിയിരിക്കുന്നത്.

കെ.സുരേന്ദ്രന്‍ സമര്‍പിച്ച ഹരജിയിലാണ് ഹൈക്കോടതി നിര്‍ണായക തീരുമാനം എടുത്തത്. ഗള്‍ഫിലുള്ള 298 പേരുടെ വോട്ട് കള്ളവോട്ടായി രേഖപ്പെടുത്തിയെന്നാണ് സുരേന്ദ്രന്‍ ആരോപിച്ചിരിക്കുന്നത്. ആരോപണ വിധേയരായവരുടെ വിസ്താരം ജൂണ്‍ എട്ടിന് ആരംഭിക്കാനിരിക്കെയാണ് കോടതിയിലെ നിയമപോരാട്ടം മുള്‍മുനയിലായിരിക്കുന്നത്.

ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി ബി അബ്ദുര്‍ റസാഖ് വെറും 89 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മണ്ഡലത്തിലെ വിവിധ സ്‌കൂളുകളില്‍ വിദേശത്തുള്ള 298 പേരുടെ കള്ള വോട്ടുചെയ്തുവെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണ് പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു മഞ്ചേശ്വരത്ത് നടന്നത്. വാശിയേറിയ മത്സരത്തില്‍ പി.ബി അബ്ദുര്‍ റസാഖ് 89 വോട്ടിന് വിജയിച്ചതായി വരണാധികാരി പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെതിരെയാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്.
മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കേസില്‍ എന്ത് സംഭവിക്കും; പി.ബിക്ക് എം എല്‍ എ സ്ഥാനം നഷ്ടപ്പെടുമോ?

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Manjeshwaram, High Court, BJP, MLA, Muslim League, Case, School,High court notice to 298 people for fake vote

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia