കനത്ത മഴ തുടരുന്നു; കെ.എസ്.ടി.പി റോഡില്‍ കുന്നിടിഞ്ഞു വീണു, വാഹന യാത്ര ഭീഷണിയില്‍
Jun 12, 2017, 11:19 IST
കാസര്‍കോട്: (www.kasargodvartha.com 12.06.2017) രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴ തുടരുന്നതിനിടയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതികളുടെ തോതും വര്‍ദ്ധിച്ചു. കാഞ്ഞങ്ങാട്- കാസര്‍കോട് കെ.എസ്.ടി.പി റോഡില്‍ ഓള്‍ഡ് പ്രസ്‌ക്ലബ് ജംഗ്ഷന് സമീപവും ചളിയങ്കോട്ടും കുന്നിടിഞ്ഞ് വീണു. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയും ഉണ്ടായ ശക്തമായ മഴയിലാണ് കുന്നിടിഞ്ഞു വീണത്. കെ.എസ്.ടി.പി റോഡ് വികസിപ്പിക്കുന്നതിനായി ചളിയങ്കോട് മുതല്‍ പ്രസ് ക്ലബ് ജംഗ്ഷന്‍ വരെയുള്ള ഭാഗങ്ങളില്‍ കുന്നിടിച്ചു മണ്ണെടുത്തിരുന്നു.
ഇതിനു ശേഷം കുന്നിന്റെ പല ഭാഗങ്ങളും ഇടിഞ്ഞുവീഴാറായ നിലയിലാണ്. ഒരു വര്‍ഷം മുമ്പ് കുന്നിടിഞ്ഞ് റോഡിലേക്ക് മണ്ണും കല്ലുകളും വീഴുകയും മാസങ്ങളോളം ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു. ഇവ പൂര്‍ണമായും നീക്കിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിക്കാനായത്. കുന്ന് വീണ്ടും ഇടിഞ്ഞുതുടങ്ങിയതോടെ ഇതുവഴിയുള്ള വാഹന ഗതാഗതവും കാല്‍നടയാത്രയും ഭീഷണിയിലാണ്. നിരവധി അപകടങ്ങള്‍ക്ക് കെ.എസ്.ടി.പി റോഡ് കാരണമായിട്ടുണ്ട്.

Keywords: Kasaragod, Kerala, Rain, Road, Heavy Rain: landslide in KSTP road