city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതായി വ്യാജ പ്രചരണം

കാസര്‍കോട്: (www.kasargodvartha.com 11.06.2017) കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച കലക്ടര്‍ അവധി പ്രഖ്യാപിച്ചായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ചില വിരുതന്‍മാര്‍ വ്യാജ സന്ദേശം പ്രചരിപ്പിക്കാന്‍ തുടങ്ങിയത്. ഇതിന്റെ നിജസ്ഥിതി അറിയാതെ പലരും ഷെയര്‍ ചെയ്യുകയും ചെയ്തു.

കാസര്‍കോട് വാര്‍ത്തയുടെ ലിങ്ക് വ്യാജമായി എഡിറ്റ് ചെയ്തും, കാസര്‍കോട് വാര്‍ത്തകള്‍ എന്ന പേരില്‍ വ്യാജ ലിങ്കുകള്‍ ഉണ്ടാക്കിയുമാണ് ഇത്തരത്തില്‍ പ്രചരണം നടത്തുന്നത്. കാസര്‍കോട് വാര്‍ത്തയുടെ പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് കാസര്‍കോട് വാര്‍ത്ത എഡിറ്റര്‍ അറിയിച്ചു. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു പറഞ്ഞു.

ഇതിന് മുമ്പും മാധ്യമങ്ങളുടെ പേരില്‍ വ്യാജ പ്രചരണങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുകയും പോലീസ് കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. വാര്‍ത്തകളുടെ നിജസ്ഥിതി അറിയാന്‍ www.kasargodvartha.com സന്ദര്‍ശിക്കുകയോ, കാസര്‍കോട് വാര്‍ത്തയുടെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുകയോ ചെയ്യണമെന്ന് കാസര്‍കോട് വാര്‍ത്ത ഓഫീസില്‍ നിന്നും അറിയിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതായി വ്യാജ പ്രചരണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Kerala, News, Social-Media, District Collector, fake, Kasargodvartha, School, Fake news spreads in social media.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia