ഒമ്പതു വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചതായി പരാതി; 62 കാരനെതിരെ കേസ്
Jun 6, 2017, 09:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.06.2017) ഒമ്പതു വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ 62 കാരനെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ ചെറുവത്തൂര്‍ തിമിരിയിലെ രാഘവനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ മെയ് 31നാണ് കേസിനാസ്പദമായ സംഭവം.
ആശാരിപണിക്കാരനായ രാഘവന്‍ അജാനൂര്‍ കടപ്പുറത്തെ ഒരു വീട്ടില്‍ കുറച്ചുദിവസം ജോലി ചെയ്തിരുന്നു. ഈ വീട്ടിലെ ഒമ്പതു വയസുള്ള പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. മെയ് 31ന് ഉച്ചയോടെ വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് തനിച്ചായ പെണ്‍കുട്ടിയെ രാഘവന്‍ അവസരം മുതലെടുത്ത് ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു.
പിന്നീടുള്ള ദിവസങ്ങളില്‍ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നതു കണ്ട രക്ഷിതാക്കള്‍ കാര്യമന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്. കുട്ടിയെയും കൂട്ടി ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലെത്തിയ മാതാവ് രേഖാമൂലം പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്ന വിവരമറിഞ്ഞതോടെ രാഘവന്‍ നാട്ടില്‍ നിന്നും മുങ്ങിയിരിക്കുകയാണ്. കുട്ടിയെ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

Keywords: Kasaragod, Kerala, Kanhangad, case, Police, complaint, Molestation, Child, Case against 62 year old for molesting 9 year old