city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡെങ്കിപ്പനിക്ക് പുറമെ ഫേസ്ബുക്ക് 'പ്രണയപ്പനിയും' വ്യാപകം; ഒരു മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 20 ഒളിച്ചോട്ടക്കേസുകള്‍

കാസര്‍കോട്: (www.kasargodvartha.com 30.06.2017) വിവിധയിനം പനികള്‍ക്കുപുറമെ ഫേസ്ബുക്ക് 'പ്രണയപ്പനി' പടരുന്നു. ഫേസ്ബുക്ക് പ്രണയത്തിലൂടെ സൗഹൃദത്തിലാകുന്ന പല കുടുംബിനികളും പരക്കെ ഒളിച്ചോടുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത്തരത്തിലുള്ള ഇരുപതോളം കേസുകള്‍ കണ്ണൂര്‍-കാസര്‍കോട്,  കോഴിക്കോട് ജില്ലകളില്‍ നടന്നതായി കണക്കാക്കപ്പെടുന്നു.

പെരിങ്ങോം, ചെറുപുഴ, പയ്യന്നൂര്‍, രാമന്തളി തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള ഒളിച്ചോട്ടങ്ങള്‍ നടന്നിട്ടുണ്ട്. ഇത്തരത്തില്‍ ഒളിച്ചോടിയ രാമന്തളി സ്വദേശി വിവാഹിതരുമായി. അതുകൊണ്ടുതന്നെ പോലീസിന് കേസെടുക്കാനുമായില്ല. കഴിഞ്ഞ ദിവസം കോഴിക്കോട് സ്വദേശിയായ വീട്ടമ്മ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനോടൊപ്പം ഒളിച്ചോടിയതായി കരുതുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഇവരെ കാണാതായതായി ബന്ധുക്കള്‍ കോഴിക്കോട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

കോഴിക്കോടിനടുത്ത ഒരു ഗ്രാമത്തിലെ കെ. ദീപ്തി ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകള്‍ ശിഖ എന്നിവരെയാണ് കാണാതായത്. ഇവര്‍ പോയത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനോടൊപ്പമെന്ന് പോലീസ് സംശയിക്കുന്നു. പലസ്ത്രീകളെയും ഫേസ്ബുക്കിലൂടെ കെണിയില്‍ വീഴ്ത്തുന്ന യുവാവാണ് ഇവരുടെ തിരോധാനത്തിന് പിന്നിലെന്ന് പോലീസിന്റെ നിഗമനം. യുവതിയുടെ അക്കൗണ്ടിലെ പണം മുഴുവന്‍ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

ഒളിച്ചോടിയ യുവതിയുടെ ഭര്‍ത്താവ് പ്രമോദ് കോഴിക്കോട് ഒരു വര്‍ക്ക്ഷാപ്പ് ജീവനക്കാരനാണ്. മൂത്തമകന്‍ സഞ്ജയ് പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിയുമാണ്. വീടുവിട്ട് ഇറങ്ങുകയാണെന്ന് യുവതി കുറിപ്പും എഴുതിവെച്ചിരുന്നു. അതേസമയം ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിന്റെ ഫോണ്‍ നമ്പറോ ചിത്രമോ പോലീസിന് കണ്ടെത്താന്‍ സാധിച്ചില്ല. ദീപ്തി ബന്ധപ്പെട്ടിരുന്ന രഹസ്യ മൊബൈല്‍ നമ്പറിന്റെ കണക്ഷന്‍ എടുത്തതാകട്ടെ ഭര്‍ത്താവിന്റെ പേരിലും. ഈ നമ്പറില്‍നിന്നും ഒരു കോള്‍ ഇടുക്കിയിലെ ഒരു യുവതിക്ക് പോയിരുന്നു. ഈ നമ്പറിലേക്ക് പോലീസ് ബന്ധപ്പെട്ടപ്പോഴാണ് യുവാവ് തട്ടിപ്പുകാരനാണെന്ന് മനസ്സിലാകുന്നത്.

ഈ യുവതിയോട് ഈ വീരന്‍ വിവാഹ വാഗ്ദാനം നല്‍കിയിരുന്നു. വീട്ടമ്മയുടെ ഫേസ്ബുക്ക്, അക്കൗണ്ട് പോലീസ് പരിശോധിച്ചു. സുഹൃത്തുക്കളുടെ പട്ടിക പുറത്തുകാണാത്ത രീതിയിലാണ് വീട്ടമ്മമാരെ കെണിയില്‍ വീഴ്ത്തി പണം തട്ടുന്ന വിരുതനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ അരങ്ങേറുന്നുണ്ട്. മാനഹാനി ഭയന്ന് പലരും പുറത്തുപറയുന്നില്ലെന്ന് മാത്രം.

ഡെങ്കിപ്പനിക്ക് പുറമെ ഫേസ്ബുക്ക് 'പ്രണയപ്പനിയും' വ്യാപകം; ഒരു മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 20 ഒളിച്ചോട്ടക്കേസുകള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Kanhangad, Social networks, complaint, Police, Missing, Besides Dengue fever, Facebook love fever also common, 20 love marriage registered at Malabar

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia