ജോലിക്കിടെ തലകറങ്ങിവീണ് അത്യാസന്ന നിലയില്‍ കഴിയുന്ന ബാലകൃഷ്ണന്‍ ഉദാരമതികളുടെ കനിവ് തേടുന്നു
Jun 30, 2017, 16:59 IST
ഉദുമ: (www.kasargodvartha.com 30.06.2017) ജോലി ചെയ്തു കൊണ്ടിരിക്കെ തലകറങ്ങി വീണ് മംഗളൂരു എ.ജെ. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിയക്കാലിലെ കാലിച്ചാമരം ബാലകൃഷ്ണന്റെ (55) ചികിത്സാ ചെലവിലേക്ക് ഉദാരമതികളില്‍ നിന്നും സഹായം തേടുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് വിപുലമായ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചാണ് ചികിത്സക്കാവശ്യമായ ധനം സമാഹരിക്കുന്നത്.
പറക്കമുറ്റാത്ത രണ്ടു പെണ്‍കുട്ടികളും, ഭാര്യയുമടങ്ങുന്ന നിര്‍ദ്ധന കുടുംബത്തിലെ ഏക അത്താണിയാണ് ബാലകൃഷ്ണന്‍. ഉള്ളതെല്ലാം വിറ്റു പെറുക്കി ഇതിനു മുമ്പ് ഒരു തവണ ഹൃദയ ശസ്ത്രക്രിയ നടത്തിയെങ്കിലും കുടുംബം പോറ്റാന്‍ വഴിയില്ലാത്തതിനാല്‍ അസുഖം കണക്കിലെടുക്കാതെ വീണ്ടും ജോലിക്കു പോകുമ്പോഴാണ് വിധിയുടെ ക്രൂരതക്ക് ബാലകൃഷ്ണന്‍ ഇരയായത്.
ശരീരത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തളര്‍ന്ന നിലയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. കടുത്ത സാമ്പത്തിക പ്രയാസം നേരിടുന്നതിനാല്‍ ഡിസ്ചാര്‍ജ് ചെയ്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പാക്കാനാണ് ആലോചനയെങ്കിലും നാലു ലക്ഷത്തില്‍പ്പരം രൂപ ആശുപത്രിയില്‍ കുടിശികയുള്ളതിനാലാണ് ഡിസ്ചാര്‍ജ്ജ് വൈകുന്നത്. നാട്ടുകാരും സുഹുത്തുക്കളും കുതിരക്കോട് പ്രവര്‍ത്തിക്കുന്ന സംഘചേതന കലാകായിക കേന്ദ്രവും മറ്റും ഇടപെട്ടാണ് സഹായ നിധി സ്വരൂപിക്കാനൊരുങ്ങുന്നത്.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പാലക്കുന്ന് ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 0617073000000110. IFSC: SIBL0000617. ബന്ധപ്പെടാവുന്ന നമ്പര്‍: 9847805526, 9497382002

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Uduma, news, Needs help, Balakrishnan, Balakrishnan needs your help