യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സുഹൃത്തുക്കള്‍ അറസ്റ്റില്‍; കത്തിവാള്‍ കണ്ടെടുത്തു
Jun 25, 2017, 11:00 IST
കുമ്പള: (www.kasargodvartha.com 25.06.2017) കുമ്പള പെര്‍വാഡ് വെച്ച് കര്‍ണാടക പുത്തൂര്‍ സ്വദേശിയും കൂലിപ്പണിക്കാരനുമായ നവീനി(31)നെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സുഹൃത്തുക്കളായ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികളില്‍ ഒരാളുടെ ഭാര്യയുമായി നവീന്‍ ചങ്ങാത്തം കൂടിയതാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
പ്രതികളില്‍ ഒരാളുടെ ഭാര്യയുമായി നവീന്‍ ചങ്ങാത്തം കൂടിയതാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
പെര്‍വാട്ടെ അഭിലാഷ് എന്ന ഹബീബ്(24), മാവിനക്കട്ടയിലെ ഹബീബ് (23) എന്നിവരെയാണ് കുമ്പള സി ഐ വി വി മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഗുരുതരമായി പരിക്കേറ്റ നവീന്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. നവീനെ വെട്ടാനുപയോഗിച്ച കത്തിവാള്‍ ശാന്തിപ്പള്ളം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
ഹബീബിന്റെ ഭാര്യയുമായി നവീന്‍ സൗഹൃദം സ്ഥാപിച്ചു എന്നാരോപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. അഭിലാഷിനെയും ഹബീബിനെയും കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ് ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Also Read:
അഴിമതി, കള്ളവോട്ട്, കള്ളനോട്ട്....തമ്മിലടിച്ചും കേന്ദ്രത്തോട് പരാതിപ്പെട്ടും കേരള ബിജെപി മുങ്ങിത്തപ്പുന്നു
Keywords: Attack case ; Sword recovered, Kumbala, news, Crime, Police, arrest, Injured, Mangalore, Hospital, Treatment, Kerala.