എസ് ഡി പി ഐ നേതാവിനെ വെട്ടിക്കൊന്ന കേസില്‍ മുഖ്യപ്രതി പോലീസ് പിടിയില്‍
Jun 26, 2017, 18:18 IST
മംഗളൂരു: (www.kasargodvartha.com 26/06/2017) എസ് ഡി പി ഐ നേതാവായ അഷ്‌റഫ് കലായിയെ വെട്ടിക്കൊന്ന കേസില്‍ മുഖ്യപ്രതികളിലൊരാള്‍ പോലീസ് പിടിയില്‍. ദിവ്യരാജ് ഷെട്ടിയാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇയാളെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ദിവ്യരാജും, ഭരത് എന്നയാളും ചേര്‍ന്നാണ് ഒരു മാസം മുമ്പ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. മറ്റു ചിലരുടെ സഹായത്തോടെയാണ് കൃത്യം നിര്‍വഹിച്ചത്. കേസില്‍ ബണ്ട് വാള്‍ സ്വദേശികളായ പവന്‍ കുമാര്‍ എന്ന പുണ്ട (24), രഞ്ജിത് (28), അഭിന്‍ റായ് എന്ന അഭി (23), തുമ്പെയിലെ സന്തോഷ് എന്ന സന്തു (23), ശിവപ്രസാദ് എന്ന ശിവു (24) എന്നിവരെ ഇക്കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്തുവരികയാണ്.
അതേസമയം ഭരതിനെ ഇതുവരെ പിടികൂടാനായിട്ടില്ല. 2014 മാര്‍ച്ച് 21ന് നടന്ന ശിവാജിനഗര്‍ ബെഞ്ചനപ്പടവിലെ രാജേഷ് പൂജാരി വധത്തിന് പ്രതികാരമായാണ് പ്രതികള്‍ അഷ്‌റഫിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഈ കേസില്‍ പ്രതികള്‍ ജയിലിലായിരുന്നപ്പോള്‍ അവരുടെ കുടുംബത്തെ സഹായിച്ചത് അഷ്‌റഫാണെന്ന് കരുതിയാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തതും, നടപ്പിലാക്കിയതും.
എസ് ഡി പി ഐ അമ്മുജെ സോണല്‍ പ്രസിഡന്റായ അഷ്‌റഫിനെ ഇക്കഴിഞ്ഞ ജൂണ്‍ 21നാണ് വെട്ടിക്കൊലപ്പെടുത്തിയത്.
Related News:
ബണ്ട് വാളില്‍ എസ് ഡി പി ഐ നേതാവ് വെട്ടേറ്റ് മരിച്ച സംഭവം: പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ തുടങ്ങി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : SDPI, Leader, Murder, Case, Police, Accuse, Arrest, Investigation, Mangalore, National, Top-Headlines, News, Ashraf Kalai Murder.