city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഞ്ചേശ്വരം എംഎല്‍എ നാല് വര്‍ഷവും എംഎല്‍എ തന്നെയായിരിക്കും; വോട്ടുലഭിക്കാതെ നിയമസഭക്കകത്ത് കടക്കാമെന്ന സുരേന്ദ്രന്റെ മോഹം വ്യാമോഹം മാത്രം: അഡ്വ. സി ഷുക്കൂർ

കാസര്‍കോട്: (www.kasargodvartha.com 12.06.2017) മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ യുഡിഎഫ് നേടിയ നിയമസഭാതിരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്തുകൊണ്ട് ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ നടത്തുന്ന നിയമയുദ്ധം വിജയിക്കാന്‍ പോകുന്നില്ലെന്ന് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷുക്കൂര്‍. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മഞ്ചേശ്വരം എംഎല്‍എ നാല് വര്‍ഷവും എംഎല്‍എ തന്നെയായിരിക്കും; വോട്ടുലഭിക്കാതെ നിയമസഭക്കകത്ത് കടക്കാമെന്ന സുരേന്ദ്രന്റെ മോഹം വ്യാമോഹം മാത്രം: അഡ്വ. സി ഷുക്കൂർ

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ മതേതര കേരളത്തിന്റെ നെഞ്ചിടിപ്പ് ഏറെ വര്‍ധിപ്പിച്ച വോട്ടെണ്ണലായിരുന്നു മഞ്ചേശ്വരത്തേതെന്ന് പറഞ്ഞാണ് അഡ്വ സി ഷുക്കൂറിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. കാസര്‍കോട്ടുകാര്‍ റദ്ദുച്ച എന്ന് സ്നേഹത്തോടെ വിളിക്കുന്ന പി ബി അബ്ദുര്‍ റസാഖ്് 89 വോട്ടിന് വിജയിച്ചപ്പോള്‍ സ്വാഭാവികമായി സംഭവിക്കുന്നതുപോലെ പരാജയപ്പെട്ട സുരേന്ദ്രന്‍ ഇലക്ഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഇക്കഴിഞ്ഞ ആഴ്ച ഈ കേസില്‍ ഹൈക്കോടതിയില്‍ വിചാരണയും ആരംഭിച്ചെന്നും അതുമുതല്‍ സംഘികള്‍ കള്ളവാര്‍ത്തകള്‍ മെനയുകയാണെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സുരേന്ദ്രന്റെ ചിത്രം കൊടുത്ത് അദ്ദേഹത്തിനനുകൂലമായ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നുവെന്നും അഡ്വ. സി ഷുക്കൂര്‍ ആരോപിക്കുന്നു.

വസ്തുതകള്‍ മറിച്ചായിട്ടും ചിലര്‍ കള്ളവാര്‍ത്തകള്‍ കൊടുത്തുകൊണ്ടേയിരിക്കുന്നു. കേസില്‍ ഇതുവരെ നടന്ന വിചാരണയില്‍ സുരേന്ദ്രന്റെ വാദങ്ങളെ ബലപ്പെടുത്താവുന്ന ഒരു തെളിവും ബഹുമാനപ്പെട്ട കോടതിക്കുമുമ്പാകെ ഹാജരാക്കാനായിട്ടില്ലെന്നതാണ് വസ്തുത. സുരേന്ദ്രന്‍ ഉന്നയിച്ച പ്രധാന ആരോപണം ചിലര്‍ കള്ളവോട്ട് ചെയ്തുവെന്നാണ്. കള്ളവോട്ട് ചെയ്തതായി സുരേന്ദ്രന്‍ ആരോപിക്കുന്നവര്‍ കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പ് നടന്ന ദിവസം സ്ഥലത്തുണ്ടായിരുന്നുവെന്നും വോട്ട് രേഖപ്പെടുത്തിയിരുന്നുവെന്നും പാസ്പോര്‍ട്ട് സഹിതം കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇതോടെ കള്ളവോട്ട് വാദത്തിന്റെ മുന ഒടിഞ്ഞു. ഷുക്കൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ഇനിയും സാക്ഷികളെ വിസ്തരിക്കാനുണ്ട്. സുരേന്ദ്രന്‍ കോടതിയില്‍ നല്‍കിയ ലിസ്റ്റ് അടിസ്ഥാനമില്ലാത്തതാണ്. അങ്ങനെ വോട്ടുലഭിക്കാതെ നിയമസഭക്കകത്ത് കടക്കാമെന്ന സുരേന്ദ്രന്റെ മോഹം വ്യാമോഹം മാത്രമാണെന്നും വരുന്ന നാലുവര്‍ഷവും പി ബി അബ്ദുര്‍ റസാഖ് തന്നെയാകും മഞ്ചേശ്വരം എം എല്‍ എയെന്നും അഡ്വ. സി ഷുക്കൂര്‍ പറയുന്നു.

നിയമയുദ്ധത്തില്‍ സുരേന്ദ്രന്‍ വിജയിക്കുമെന്നും തങ്ങള്‍ക്ക് ഇതോടെ രണ്ട് എംഎല്‍എമാര്‍ ഉണ്ടാകുമെന്നുമുള്ള ബി ജെ പിയുടെ അവകാശവാദം നിലനില്‍ക്കുന്നതിനിടെയാണ് ഇതിനെ ഖണ്ഡിച്ചുകൊണ്ട് ഷുക്കൂറിന്റെ ഫേസ്ബുക്ക് പോസ്റ്റുവന്നത്. ഇതോടെ വിവാദവും മുറുകി.

അഡ്വ. സി ഷുക്കൂറിന്റെ ഫേസ്ബുക്ക് പോസ്റ്റ്





Keywords:  Kerala, kasaragod, Manjeshwaram, by-election, Election 2016, P.B. Abdul Razak, UDF, Muslim-league, BJP, MLA, Political party, Politics, Top-Headlines, Adv. C Shukoor's FB post on Manjeshwaram election case.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia