റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കണ്ട 50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയെ പോലീസ് ആശുപത്രിയിലെത്തിച്ചു
Jun 7, 2017, 12:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.06.2017) റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കണ്ട 50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയെ പോലീസ് ആശുപത്രിയിലെത്തിച്ചു. ചൊവ്വാഴ്ച രാവിലെയാണ് അവശനിലയില്‍ കണ്ട മറാഠി ഭാഷ സംസാരിക്കുന്ന സ്ത്രീയെ പരിസരവാസികള്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലെത്തിയ പോലീസ് ആശുപത്രിയിലെത്തിച്ചത്.
വിജില എന്നാണ് പേരെന്ന് ഇവര്‍ പറയുന്നു. തലമുണ്ഡനം ചെയ്ത നിലയിലാണ്. ബന്ധുക്കളാരെങ്കിലും റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
വിജില എന്നാണ് പേരെന്ന് ഇവര്‍ പറയുന്നു. തലമുണ്ഡനം ചെയ്ത നിലയിലാണ്. ബന്ധുക്കളാരെങ്കിലും റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
Keywords: Kasaragod, Kerala, Kanhangad, Police, hospital, Railway station, Woman, 50 year old woman taken to hospital