സ്കൂട്ടറില്‍ ബസിടിച്ച് യുവാക്കള്‍ക്ക് പരിക്ക്
Jun 21, 2017, 16:54 IST
പയ്യന്നൂര്‍: (www.kasargodvartha.com 21.06.2017) സ്കൂട്ടറില്‍ ബസിടിച്ച് യുവാക്കള്‍ക്ക് പരിക്കേറ്റു. പടന്നക്കാട് ഒഴിഞ്ഞവളപ്പു സ്വദേശികളായ ഷിജു (27), ജിതിന് (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഏഴിലോട് അറത്തിപറമ്പില് വ്യാഴാഴ്ച രാവിലെ 8.30 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ യുവാക്കളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് വരികയായിരുന്ന ബസ് യുവാക്കള്‍ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിലിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ യുവാക്കളെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം പരിക്കേറ്റവരെ തിരിച്ചറിഞ്ഞിരുന്നില്ല. ഇതില്‍ ഒരാളുടെ പോക്കറ്റില്‍ നിന്നും ഷിജു പടന്നക്കാട് എന്ന് എഴുതിയ ചെറിയ കടലാസ് കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് പരിയാരം പൊലീസ് പടന്നക്കാട്ട് അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കളെത്തി പരിക്കേറ്റവരെ തിരിച്ചറിയുകയുമായിരുന്നു.
ഗള്‍ഫിലായിരുന്ന ഷിജു ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. തേപ്പുജോലിക്കാരനാണ് ജിതിന്. സുഹൃത്തുക്കളായ ഇരുവരും രാവിലെ പറശ്ശിനിക്കടവ് ക്ഷേത്രദര്ശനിത്തിനുപോവുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accident, Injured, hospital, 2 youths injured in accident