സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ യുവാവിനെ കാണാതായി
May 8, 2017, 10:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 08/05/2017) സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ യുവാവിനെ തിരമാലകളില്‍പ്പെട്ട് കാണാതായി. ഉത്തര്‍ പ്രദേശ് റായ്ബറേലി സ്വദേശി അഷ്‌റഫിനെ(28)യാണ് കാണാതായത്.
ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ വലിയപറമ്പ് പുലിമുട്ടിന് സമീപം സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു അഷ്‌റഫ്. ഇതിനിടെ അഷ്‌റഫ് ശക്തമായ തിരമാലകളില്‍ അകപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അഞ്ചുപേര്‍ അഷ്‌റഫിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
വിവരമറിഞ്ഞ് ചന്തേര എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫയര്‍ഫോഴ്‌സും തീരദേശവാസികളും ബോട്ടുകളിലും തോണികളിലുമായി കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിങ്കളാഴ്ച രാവിലെ മുതല്‍ പോലീസിനും ഫയര്‍ഫോഴ്‌സിനും പുറമെ കോസ്റ്റല്‍ ഗാര്‍ഡും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
അഷ്‌റഫ് ഉള്‍പ്പെടെ ആറ് അന്യസംസ്ഥാന തൊഴിലാളികള്‍ കടല്‍ കാണാന്‍ വൈകുന്നേരം വലിയപറമ്പ് പുലിമുട്ടിന് സമീപമെത്തുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ കടലില്‍ കുളിക്കാനിറങ്ങിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Trikaripur, Youth, Police, Fire Force, Boat, Sea, Uttar Pradesh, SI, Coastal guard, Youth drowned in sea.