city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം; 90 ശതമാനം മുറിഞ്ഞുതൂങ്ങിയ നിലയില്‍ ആശുപത്രിയിലെത്തിച്ചത് യുവതിയുടെ വീട്ടുകാര്‍, സ്വാമിക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുത്തു, യുവതിക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് സാംസ്‌കാരിക കേരളം

തിരുവനന്തപുരം: (www.kasargodvartha.com 20.05.2017) പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ലിംഗം യുവതി മുറിച്ചുകളഞ്ഞു. തിരുവനന്തപുരം പേട്ടയില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

കൊല്ലം പന്മന ആശ്രമത്തിലെ അന്തേവാസിയാണ് ഹരിസ്വാമി എന്ന് പോലീസ് പറയുന്നു. ഗംഗാ ശാശ്വത സ്വാമിയെന്നാണ് ശ്രീഹരി അറിയപ്പെടുന്നത്. ഇയാള്‍ക്കെതിരെ പോസ്‌കോ നിയമ പ്രകാരം കേസെടുത്തു. എന്നാല്‍ ആത്മരക്ഷാര്‍ത്ഥം ചെയ്തതിനാല്‍ യുവതിക്കെതിരെ കേസെടുക്കുന്നതിനെകുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം, യുവതിക്കെതിരെ കേസെടുക്കേണ്ടെന്ന പൊതു അഭിപ്രായവും നിലനില്‍ക്കുന്നുണ്ട്. പെണ്‍കുട്ടിക്ക് പൂര്‍ണ പിന്തുണയുമായി സാംസ്‌കാരിക കേരളം രംഗത്തുണ്ട്. പീഡനത്തിന് അന്ത്യമുണ്ടാക്കാന്‍ ഇത്തരം ചെറുത്തു നില്‍പ്പുകള്‍ കൊണ്ട് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം; 90 ശതമാനം മുറിഞ്ഞുതൂങ്ങിയ നിലയില്‍ ആശുപത്രിയിലെത്തിച്ചത് യുവതിയുടെ വീട്ടുകാര്‍, സ്വാമിക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുത്തു, യുവതിക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് സാംസ്‌കാരിക കേരളം

തിരുവനന്തപുരം പേട്ടയിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ പൂജയ്ക്കും മറ്റുമായി ഇയാള്‍ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി പെണ്‍കുട്ടിയുടെ കുടുംബവുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. താന്‍ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ ഇയാള്‍ തന്നെ ശല്യം ചെയ്യാന്‍ തുടങ്ങിയിരുന്നുവെന്ന് 23 കാരിയായ യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഗംഗേശാനന്ദ തീര്‍ത്ഥപാദം വെള്ളിയാഴ്ച രാത്രി വീട്ടിലെത്തുമെന്നറിഞ്ഞ യുവതി നേരത്തെ തന്നെ കത്തി കൈയില്‍ കരുതി വച്ചിരുന്നു. പിന്നീട് ഇയാള്‍ ഉപദ്രവിക്കാനെത്തിയപ്പോള്‍ ആണ് കത്തി ഉപയോഗിച്ച് ലിംഗം മുറിച്ചുകളഞ്ഞത്.

ജനനേന്ദ്രിയം 90 ശതമാനവും മുറിഞ്ഞ് തൂങ്ങിയ അവസ്ഥയില്‍ യുവതിയുടെ വീട്ടുകാര്‍ തന്നെയാണ് സ്വാമിയെ ആശുപത്രിയിലെത്തിച്ചത്. രാത്രി 12.45 ഓടെയാണ് 54 കാരനായ സ്വീമിയെ ജനനേന്ദ്രിയം 90 ശതമാനവും മുറിഞ്ഞ് തൂങ്ങിയ നിലയില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. തുന്നിച്ചേര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു അവയവം. എങ്കിലും മൂത്രം പോകുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനുമായി പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധരുടേയും യൂറോളജി വിദഗ്ധരുടേയും നേതൃത്വത്തില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തുകയായിരുന്നു.

അധികൃതര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയിലെത്തിയ പോലീസ് സ്വാമിക്കെതിരെ ബലാത്സംഗ ശ്രമത്തിന് കേസെടുത്തു. സംഭവത്തില്‍ പോസ്‌കോ നിയമപ്രകാരം കേസെടുത്തതിനാല്‍ പോലീസ് നിരീക്ഷണത്തിലാണ് ഹരി സ്വാമി ആശുപത്രിയില്‍ കഴിയുന്നത്. ചികിത്സ കഴിഞ്ഞാലുടന്‍ സ്വാമിയെ ജയിലിലടയ്ക്കും. യുവതിയുടെ അച്ഛന്‍ ദീര്‍ഘകാലമായി അസുഖബാധിതനായി കിടപ്പിലാണെന്നും അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് ഇയാള്‍ വീട്ടിലെത്തുന്നതെന്നും പോലീസ് പറയുന്നു.

Keywords:  Kerala, Top-Headlines, Thiruvananthapuram, news, Molestation-attempt, Youth, hospital, Medical College, Police, case, Women cuts penis while molesting attempt 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia