സ്വാമിയുടെ പാതി ലിംഗം പൂര്‍ണമായും മുറിച്ചുകളയണമെന്ന് ഡോക്ടര്‍മാര്‍; ഇനി ലൈംഗികാസക്തി ഉണ്ടാകില്ല, മൂത്രമൊഴിക്കാന്‍ ബദല്‍ സംവിധാനമൊരുക്കും
May 23, 2017, 08:54 IST
തിരുവനന്തപുരം: (www.kasargodvartha.com 23.05.2017) പീഡനശ്രമത്തിനിടെ ലിംഗം ഛേദിക്കപ്പെട്ട സ്വാമിയുടെ ലിംഗത്തിന്റെ ബാക്കിയുള്ള ഭാഗവും മുറിച്ചുകളയണമെന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശം. ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ മുറിഞ്ഞുതൂങ്ങിയ നിലയിലുണ്ടായിരുന്ന ജനനേന്ദ്രയം തുന്നിച്ചേര്‍ത്തിരുന്നെങ്കിലും അത് വിജയകരമായില്ലെന്നും പൂര്‍ണ്ണമായും നീക്കേണ്ടി വരുമെന്നുമാണ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറയുന്നത്.
ജനനേന്ദ്രീയം മുറിഞ്ഞ് വീണ ശേഷം ആശുപത്രിയില്‍ എത്താന്‍ വൈകിയതാണ് ഇതിന് കാരണം. സ്വാമിക്ക് ഇനി ജീവിതത്തില്‍ ലൈംഗികാസക്തി ഉണ്ടാകില്ലെന്നും ഡോക്ടര്‍മാര്‍ സൂചന നല്‍കുന്നു. അത് കൊണ്ട് തന്നെ ജനനേന്ദ്രിയം പൂര്‍ണമായും നീക്കം ചെയ്യാം. മൂത്രമൊഴിക്കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ജനനേന്ദ്രിയത്തില്‍ പഴുപ്പോ മറ്റോ ഉണ്ടായാല്‍ പൂര്‍ണമായും ഉപേക്ഷിക്കേണ്ടിവരും. ജനനേന്ദ്രിയം പൂര്‍ണമായും മുറിച്ചുകളഞ്ഞ ശേഷം വൃഷണം മാത്രം തുടര്‍ന്നാലും ഭാവിയില്‍ ബുദ്ധിമുട്ടുണ്ടാകും. ലൈംഗികചോദന ഉണ്ടാകുമ്പോള്‍ മനസ്സിനെയും ശരീരത്തെയും ദോഷകരമായി ബാധിക്കും. രോഗം വന്നു ജനനേന്ദ്രിയം നീക്കം ചെയ്താല്‍ വൃഷ്ണസഞ്ചിയും ശസ്ത്രക്രിയ ചെയ്തു നീക്കാറുണ്ട്. ചികിത്സയില്‍ കഴിയുന്ന ആളിന്റെ കൂടി സമ്മതത്തോടെയാണ് ഇതു ചെയ്യുന്നത്. ഇവിടേയും അങ്ങനെ ചെയ്യേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നു.
റിമാന്‍ഡിലായ ഗംഗേശാനന്ദയെ ചികിത്സാര്‍ഥം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോലീസ് സെല്ലിലാണു പാര്‍പ്പിച്ചിരിക്കുന്നത്. ജൂണ്‍ മൂന്നുവരെയാണ് റിമാന്‍ഡ്. ഇതിനകം ഗംഗേശാനനന്ദയുടെ ആരോഗ്യസ്ഥിതി മെച്ചമായാല്‍ ജയിലിലേക്കു മാറ്റും.
സംഭവം നടന്ന് അരമണിക്കൂറോളം കഴിഞ്ഞാണ് ഗംഗേശാനന്ദയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് പറയുന്നു. അപ്പോഴേക്കും അറ്റുപോയ ഭാഗത്തെ രക്തം പൂര്‍ണമായി വാര്‍ന്നുപോയിരുന്നു. ഞരമ്പുകളുടെ ചലനശേഷിയും ഏതാണ്ടു നിലച്ചിരുന്നു. ഇതാണ് ജനനേന്ദ്രീയം തുന്നിച്ചേര്‍ത്തിട്ടും ഉദ്ദേശിച്ച ഫലമുണ്ടാകാത്തതിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. യൂറോളജി, പ്ലാസ്റ്റിക്ക് സര്‍ജറി വിഭാഗം ഡോക്ടര്‍മാര്‍ വിശദമായി പരിശോധിച്ച ശേഷമാണ് തുന്നിച്ചേര്‍ത്ത ഭാഗത്തിന് കാര്യമായ പുരോഗതിയില്ലെന്ന് കണ്ടെത്തിയത്. ചികിത്സ പൂര്‍ത്തിയാക്കാന്‍ മൂന്നാഴ്ചയെങ്കിലും വേണംമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവനന്തപുരം പേട്ടയില്‍ പീഡനശ്രമം ചെറുക്കാന്‍ ഇരുപത്തിമൂന്നുകാരിയായ യുവതി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത്. എന്നാല്‍ ആവശ്യമില്ലാത്ത സാധനം താന്‍ സ്വയം മുറിക്കുകയായിരുന്നുവെന്നാണ് സ്വാമി വ്യക്തമാക്കിയത്. ഗംഗേശാനന്ദ സ്വാമിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.
Related News: പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം മുറിച്ച സംഭവം: ഉപയോഗമില്ലാത്ത വസ്തു താന്‍ തന്നെ മുറിച്ചുകളഞ്ഞതാണെന്ന് സ്വാമി, താന്‍ മുറിച്ചതാണെന്ന് പെണ്‍കുട്ടി; ആരാണ് സ്വാമിയുടെ ലിംഗം കട്ട് ചെയ്തതെന്നറിയാതെ പോലീസും
പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം; 90 ശതമാനം മുറിഞ്ഞുതൂങ്ങിയ നിലയില്‍ ആശുപത്രിയിലെത്തിച്ചത് യുവതിയുടെ വീട്ടുകാര്‍, സ്വാമിക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുത്തു, യുവതിക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് സാംസ്‌കാരിക കേരളം
Keywords: Kerala, Thiruvananthapuram, Molestation, Molestation-attempt, Crime, hospital, case, Police, Investigation, Women, news, Top-Headlines, Swami's organ will not work