വെട്ടേറ്റ് മരിച്ച വ്യാപാരിയുടെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയി; ഘാതകരെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതം
May 5, 2017, 10:30 IST
കുമ്പള: (www.kasargodvartha.com 05/05/2017) പൈവളിഗെ ചേവാര്‍ മണ്ടേക്കാപ്പിലെ ജി കെ ജനറല്‍ സ്‌റ്റോര്‍ ഉടമ രാമകൃഷ്ണ മൂല്യയെ(52)കടയില്‍ കയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
നാലംഗ സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് വ്യക്തമായതോടെ പ്രതികളെ പിടികൂടുന്നതിനായികുമ്പള സിഐ വി വി മനോജിന്റെ നേതൃത്വത്തില്‍ അന്വേഷണം കാസര്‍കോട് ജില്ലക്കകത്തേക്കും പുറത്തേക്കും വ്യാപിപ്പിച്ചു.
രാമകൃഷ്ണന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രിയാണ് മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിമോര്‍ച്ചറിയില്‍ നിന്ന് പരിയാരത്തേക്ക് മാറ്റിയത്. മോഷണ കേസുകളിലെ പ്രതികളാണ് കൊല നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.
പഴുതടച്ചുള്ള അന്വേഷണമാണ് രാമകൃഷ്ണന്‍വധക്കേസില്‍ പോലീസ് നടത്തുന്നത്. ചില മോഷണ കേസുകളില്‍ തങ്ങളെ കുറിച്ചുള്ള സൂചനകള്‍ രാമകൃഷ്ണന്‍ പോലീസിന് നല്‍കിയതായി സംശയിച്ചാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നാണ് പോലീസ് നിഗമനം.
വ്യാഴാഴ്ച ഉച്ചക്ക് 2.30 മണിയോടെ കറുത്ത കാറിലാണ് നാലുപേരടങ്ങുന്ന സംഘം കടയിലെത്തി രാമകൃഷ്ണനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയത്. സിഗരറ്റും മാങ്ങയും ആവശ്യപ്പെട്ടെത്തിയ സംഘം രാമകൃഷ്ണന്‍ മാങ്ങയെടുക്കുന്നതിനിടെ വെട്ടുകയായിരുന്നു.
കഴുത്തിനും തലക്കും ഗുരുതരമായി പരിക്കേറ്റ രാമകൃഷ്ണനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. രാമകൃഷ്ണനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഗോവിന്ദന്‍ എന്നയാളുടെ മൊഴി പ്രകാരം നാലംഗ സംഘത്തിനെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
Related News:
കാറിലെത്തിയ സംഘം വ്യാപാരിയെ കടയില്‍ കയറി വെട്ടിക്കൊന്നു
നാലു ദിവസത്തിനുള്ളില്‍ കുമ്പളയില്‍ രണ്ട് മൃഗീയ കൊലപാതകങ്ങള്‍; ഞെട്ടലോടെ ജനങ്ങള്‍
വ്യാപാരിയുടെ കൊലയ്ക്ക് പിന്നില്‍ മോഷണ കേസുകളിലെ പ്രതികളെന്ന് സൂചന; അക്രമികളെത്തിയത് കറുത്ത കാറില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Merchant, Deadbody, Investigation, Kumbala, Case, Police, Hospital, Postmortem, Pariyaram Medical College, Merchant's muurder; Investigation started.