വ്യാപാരിയുടെ കൊല: മൂന്ന് പ്രതികള്‍ കീഴടങ്ങിയതായി സൂചന
May 10, 2017, 12:20 IST
കുമ്പള: (www.kasargodvartha.com 10/05/2017) ബന്തിയോട് ചേവാര്‍ മണ്ടേക്കാപ്പിലെ ജി കെ ജനറല്‍ സ്‌റ്റോര്‍ ഉടമ രാമകൃഷ്ണ മൂല്യയെ(52) ക്രൂരമായി വെട്ടിക്കൊന്ന സംഭവത്തില്‍ മൂന്നു പ്രതികള്‍ കീഴടങ്ങിയതായി സൂചന. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നതായും കാര്‍ കണ്ടെടുക്കാനുള്ള ശ്രമം നടന്നുവരികയുമാണെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. കേസിലെ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന മുളിയാറിലെ ഉമറുല്‍ ഫാറൂഖ്, ഇയാളുടെ കൂട്ടാളിയും കര്‍ണാടകയില്‍ നിരവധി കേസിലെ പ്രതിയുമായ നവാസ് എന്നിരെ കണ്ടെത്താനാണ് പോലീസ് തിരച്ചില്‍ നടത്തുന്നത്.
പ്രതികള്‍ ചിലരുടെ ബന്ധുക്കള്‍ മുഖാന്തരമാണ് ഇപ്പോള്‍ മൂന്നു പേര്‍ പോലീസില്‍ കീഴടങ്ങിയെന്നാണ് വിവരം. ഉമറുല്‍ ഫാറൂഖിന്റെ ഭാര്യാസഹോദരന്‍ അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കൊല നടത്തിയ ശേഷം ജാമ്യത്തിനായി സ്ഥലത്തിന്റെ രേഖകള്‍ തയ്യാറാക്കി വെക്കണമെന്ന് പറഞ്ഞ് ഫോണില്‍ ബന്ധപ്പെട്ടതല്ലാതെ മറ്റൊന്നും അറിയില്ലെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
ഉമറുല്‍ ഫാറൂഖ് തന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. ഭണ്ഡാര മോഷണം നടത്തുന്നതിനിടെ പിടികൂടിയ നാട്ടുക്കാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതിനുള്ള പ്രതികാരമായാണ് കൊല നടത്തിയതെന്ന് ഇയാളുടെ കൂട്ടാളികളില്‍ നിന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
നാലുതവണ ഉമറുല്‍ ഫാറൂഖ് കൊല നടത്താനായി മണ്ടേക്കാപ്പിലെത്തിയിരുന്നതായും എന്നാല്‍ കൂടെയുണ്ടായിരുന്നവര്‍ കൊല നടത്താനുള്ള ശ്രമത്തെ എതിര്‍ത്തതിനാല്‍ നാലുതവണയും ആസൂത്രണം പാളുകയായിരുന്നു. അക്രമികളെത്തിയ കറുത്ത കാര്‍ വിദ്യാനഗര്‍ സ്വദേശിയുടേതാണെന്നും ഇത് റെന്റിന് വാങ്ങിയതാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Related News:
ക്ഷേത്ര ഭണ്ഡാരങ്ങള്‍ കവര്‍ച്ച ചെയ്യുന്ന മൂന്നംഗ സംഘം അറസ്റ്റില്‍; പിടിയിലായത് അഞ്ച് ക്ഷേത്രങ്ങളിലെ ഭണ്ഡാരം കവര്‍ച്ച ചെയ്ത കേസിലെ പ്രതികള്‍, മോഷ്ടിക്കാനിറങ്ങിയത് മദ്യപിക്കാന്‍ പണത്തിനു വേണ്ടിയെന്ന് മൊഴി
കാറിലെത്തിയ സംഘം വ്യാപാരിയെ കടയില്‍ കയറി വെട്ടിക്കൊന്നു
നാലു ദിവസത്തിനുള്ളില്‍ കുമ്പളയില്‍ രണ്ട് മൃഗീയ കൊലപാതകങ്ങള്‍; ഞെട്ടലോടെ ജനങ്ങള്‍
വ്യാപാരിയുടെ കൊലയ്ക്ക് പിന്നില്‍ മോഷണ കേസുകളിലെ പ്രതികളെന്ന് സൂചന; അക്രമികളെത്തിയത് കറുത്ത കാറില്‍
വെട്ടേറ്റ് മരിച്ച വ്യാപാരിയുടെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയി; ഘാതകരെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതം
വ്യാപാരിയുടെ കൊല: മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന ഉമറുല്‍ ഫാറൂഖിന് പിന്നാലെ പോലീസ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Merchant, Murder, Police, Car, Case, Investigation, Custody, Theft, Natives, Family, Rent, Merchant's murder; Three accused surrendered ?