city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്യാപാരിയെ വെട്ടിക്കൊന്ന കേസില്‍ മുഖ്യപ്രതി അടക്കം നാലുപേര്‍ അറസ്റ്റില്‍

കുമ്പള: (www.kasargodvartha.com 11/05/2017) ചേവാര്‍ മണ്ടേക്കാപ്പിലെ ജി കെ സ്‌റ്റോര്‍ ഉടമ രാമകൃഷ്ണ മൂല്യയെ(52) ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയുള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായി. മുഖ്യപ്രതി ചെങ്കള എടനീര്‍ ചൂരിമൂല ഹൗസിലെ ബി എം ഉമറുല്‍ ഫാറൂഖ്(36), മുളിയാര്‍ പൊവ്വല്‍ സ്‌റ്റോറിലെ നൗഷാദ് ഷെയ്ഖ്(33), ബോവിക്കാനം എട്ടാം മൈലിലെ എ അബ്ദുല്‍ ആരിഫ്(33), ചെര്‍ക്കള റഹ് മത്ത് നഗറിലെ കെ അഷറഫ്(23) എന്നിവരെയാണ് കേസന്വേഷിക്കുന്ന കുമ്പള സിഐ വി വി മനോജും സംഘവും അറസ്റ്റ് ചെയ്തത്.

ജില്ലാ പോലീസ് കെ ജി സൈമണ്‍ ആണ് പ്രതികളുടെ അറസ്റ്റ് വിവരം വ്യാഴാഴ്ച രാവിലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ചെര്‍ക്കളയില്‍ വെച്ച് ബുധനാഴ്ച വൈകിട്ടാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് പറഞ്ഞത്. അറസ്റ്റിലായവരില്‍ അബ്ദുല്‍ ആരീഫ് നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറയുന്നു. ഇയാളുടെ മറ്റു കേസുകളുമായി ബന്ധപ്പെട്ട കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികള്‍ കൃത്യം നിര്‍വ്വഹിക്കാനെത്തിയപ്പോള്‍ ഉപയോഗിച്ചിരുന്ന ആള്‍ട്ടോ കാറും ആയുധങ്ങളും കണ്ടെടുക്കാനുണ്ട്.

വ്യാപാരിയെ വെട്ടിക്കൊന്ന കേസില്‍ മുഖ്യപ്രതി അടക്കം നാലുപേര്‍ അറസ്റ്റില്‍

ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിന് മണ്ടേക്കാപ്പില്‍ വെച്ച് ക്ഷേത്ര ഭണ്ഡാരം കവര്‍ച്ച ചെയ്യാനുള്ള ശ്രമത്തിനിടെ ഉമറുല്‍ ഫാറൂഖിനെയും രണ്ട് കൂട്ടാളികളെയും നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ട് പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. സംഭവം നടന്നത് ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അങ്ങോട്ട് കൈമാറുകയും ചെയ്തു.

ഈ കേസില്‍ ബദിയടുക്ക പോലീസ് അന്വേഷണം നടത്തിവരികയാണ്. ഇതിന് പ്രതികാരമായാണ് കൊല നടത്തിയതെന്ന് പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തിയതായാണ് വ്യക്തമായത്. സംഭവത്തിന് ശേഷം പ്രതികള്‍ ചിക്കമംഗളൂര്‍, ഹുബ്ലി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

കൊലയ്ക്കുശേഷം കെ എല്‍ 14 ടി 9665 നമ്പര്‍ കാറിലാണ് പ്രതികള്‍ സ്ഥലം വിട്ടത്. കാസര്‍കോട് ഡിവൈഎസ്പി എം വി സുകുമാരന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. കാസര്‍കോട് സിഐ അബ്ദുര്‍ റഹീം, എസ്‌ഐമാരായ ജയശങ്കര്‍, ഫിലിപ്പ് തോമസ്, അഡീണല്‍ എസ്‌ഐ മാരായ നാരായണന്‍ നായര്‍, ബാലകൃഷ്ണന്‍,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ലക്ഷ്മിനാരായണന്‍, അബൂബക്കര്‍ കല്ലായി, എഎസ്‌ഐ മോഹനന്‍, സിവില്‍പോലീസ് ഓഫീസര്‍മാരായ ചന്ദ്രശേഖരന്‍, ശ്രീജിത്ത്, ശിവകുമാര്‍, അജയന്‍, രാജീവന്‍, വി കെ സുരേഷ്, രോജേഷ് ആലപ്പുഴ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Related News:

ക്ഷേത്ര ഭണ്ഡാരങ്ങള്‍ കവര്‍ച്ച ചെയ്യുന്ന മൂന്നംഗ സംഘം അറസ്റ്റില്‍; പിടിയിലായത് അഞ്ച് ക്ഷേത്രങ്ങളിലെ ഭണ്ഡാരം കവര്‍ച്ച ചെയ്ത കേസിലെ പ്രതികള്‍, മോഷ്ടിക്കാനിറങ്ങിയത് മദ്യപിക്കാന്‍ പണത്തിനു വേണ്ടിയെന്ന് മൊഴി

കാറിലെത്തിയ സംഘം വ്യാപാരിയെ കടയില്‍ കയറി വെട്ടിക്കൊന്നു

നാലു ദിവസത്തിനുള്ളില്‍ കുമ്പളയില്‍ രണ്ട് മൃഗീയ കൊലപാതകങ്ങള്‍; ഞെട്ടലോടെ ജനങ്ങള്‍

വ്യാപാരിയുടെ കൊലയ്ക്ക് പിന്നില്‍ മോഷണ കേസുകളിലെ പ്രതികളെന്ന് സൂചന; അക്രമികളെത്തിയത് കറുത്ത കാറില്‍

വെട്ടേറ്റ് മരിച്ച വ്യാപാരിയുടെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയി; ഘാതകരെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതം

വ്യാപാരിയുടെ കൊല: മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന ഉമറുല്‍ ഫാറൂഖിന് പിന്നാലെ പോലീസ്

വ്യാപാരിയുടെ കൊല: മൂന്ന് പ്രതികള്‍ കീഴടങ്ങിയതായി സൂചന



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kumbala, Merchant, Arrest, Investigation, Police, Case, Car, Temple, Natives, Weapons, Merchant's murder; Four accused arrested.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia