മീന്‍ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി; മരണപ്പെട്ടത് ദമ്പതികള്‍
May 6, 2017, 20:54 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.05.2017) ദേശീയ പാതയില്‍ കാഞ്ഞങ്ങാട് സൗത്തില്‍ മുത്തപ്പനാര്‍ കാവിന് സമീപം മീന്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. കണ്ണൂര്‍ പടയങ്ങോട് എല്‍ പി സ്‌കൂളിന് സമീപത്തെ മഞ്ചക്കണ്ടി രാഘവന്‍ - ചന്ദ്രമതി ദമ്പതികളുടെ മകള്‍ റീന(35) ആണ് മരിച്ചത്. കാറോടിച്ചിരുന്ന റീനയുടെ ഭര്‍ത്താവ് ഇരിക്കൂര്‍ പടിയൂര്‍ ഗ്രാമ പഞ്ചായത്തിലെ കുയിലൂരിലെ കുമാരന്‍ - പുലോമജ ദമ്പതികളുടെ മകനും ടാപ്പിംഗ് തൊഴിലാളിയുമായ സി സജീവന്‍ (41) നേരത്തെ മരണപ്പെട്ടിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്നു പേര്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മരണപ്പെട്ട സജീവന്‍ - റീന ദമ്പതികളുടെ മകന്‍ സാരംഗ് (11) കുയിലൂര്‍ പാലകുന്നിലെ വനജ (47) ചെറുപുഴയിലെ വിജേഷ് (40) എന്നിവരാണ് മംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്നത്. ശനിയാഴ്ച രാവിലെ 11.20 മണിയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. തലശ്ശേരിയില്‍ നിന്നും മംഗളൂരുവിലേക്ക് പോകുകയായിരുന്ന കെ എല്‍ 58 ബി 1901 നമ്പര്‍ മീന്‍ ലോറി എതിരെ വരികയായിരുന്ന കെ എല്‍ 13 എസ് 7755 നമ്പര്‍ ആള്‍ട്ടോ കാറില്‍ ഇടിക്കുകയായിരുന്നു.
വിനോദ യാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നവരായിരുന്നു കാറിലുണ്ടായിരുന്നത്. അപകടത്തില്‍ പെട്ടവരെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
സജീവന്റെ സഹോദരങ്ങള്‍: സജിന, സജിത. റീനയുടെ സഹോദരങ്ങള്‍: രാജേഷ്, രൂപേഷ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Related News:
കാഞ്ഞങ്ങാട്ട് കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു; കുട്ടിയുള്‍പ്പെടെ 4 പേര്‍ക്ക് ഗുരുതരം; കാറിനുള്ളില്‍ കുടുങ്ങിയ രണ്ടുപേരെ പുറത്തെടുത്തത് അര മണിക്കൂറിന് ശേഷം
കാഞ്ഞങ്ങാട്ട് വാഹനാപകടത്തില്‍പെട്ടത് ഇരിട്ടി സ്വദേശികള്‍
Keywords : Kanhangad, Accident, Death, Obituary, Top-Headlines, Kasaragod, News, Car, Lorry, Wife, Husband, Kerala, Kanhangad accident: Death toll rises to 2.