വാഹനാപകടത്തില്‍ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്ന 19-കാരന്‍ മരിച്ചു
Apr 10, 2017, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 10.04.2017) വാഹനാപകടത്തില്‍ പരിക്കേറ്റ് മാസങ്ങളോളമായി ചികിത്സയില്‍ കഴിയുകയായിരുന്ന 19 കാരന്‍ മരണപ്പെട്ടു. നെല്ലിക്കുന്ന് കടപ്പുറം ചീരുംബ ഭഗവതി റോഡിലെ അഹ മദ്- സാറാബി ദമ്പതികളുടെ ഏകമകന്‍ മുഹമ്മദ് തസ്ലീം ഹാരിഫ് (19) ആണ് മരിച്ചത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് ഹാരിഫ് ബൈക്കില്‍ സുഹൃത്ത് മുനിസിനൊപ്പം കാസര്‍കോട് നിന്നും എരിയാല്‍ ഭാഗത്തേക്ക് പോകുമ്പോള്‍ എതിരെ വന്ന ഓട്ടോയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹാരിഫ് മാസങ്ങളോളം മാഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂനീസിനും അപകടത്തില്‍ പരിക്കേറ്റിരുന്നു.
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഹാരിഫിനെ വീട്ടില്‍ കൊണ്ടുവന്ന് ചികിത്സ നടത്തി വരുന്നതിനിടെ തിങ്കളാഴ്ച രാവിലെ 9.30 മണിയോടെ വീട്ടില്‍ വെച്ചാണ് മരണം സംഭവിച്ചത്്. നിര്‍ധന കുടുംബാംഗമായ ഹാരിഫിന്റെ മരണം കുടുംബത്തെ അനാഥമാക്കി. കാസര്‍കോട് സ്വകാര്യ കോളേജിലെ അക്കൗണ്ടിംഗ് വിദ്യാര്‍ത്ഥിയായിരുന്നുഹാരിഫ്. ഖബറടക്കം വൈകിട്ട് നാലോടെ നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Accident, Injured, Youth, Died, Death, Obituary, Treatment, Youth injured in an accident dies.