city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്‌കൂള്‍ കളിസ്ഥലം കയ്യേറ്റവിവാദം; സി പി എമ്മിന്റെ നഗരസഭാ ഭരണസമിതിക്കെതിരെ പി ടി എ മുഖ്യമന്ത്രിക്ക് പരാതി നല്‍കും

കാഞ്ഞങ്ങാട്: (www.kasargodvartha.com 20.04.2017) ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ സ്ഥലം വയോജനമന്ദിര നിര്‍മാണത്തിനായി കയ്യേറിയ സി പി എമ്മിന്റെ നഗരസഭാ ഭരണസമിതിക്കെതിരെ പി ടി എ മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നു. ബുധനാഴ്ച സ്‌കൂളില്‍ ചേര്‍ന്ന പി ടി എയുടെ അടിയന്തിര യോഗത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.

സ്‌കൂള്‍ കളിസ്ഥലം സംരക്ഷിക്കാന്‍ പി ടി എക്ക് പരാതി നല്‍കുന്നതിനു പുറമെ നിയമപരമായ മറ്റ് നടപടികളിലേക്ക് നീങ്ങുമെന്നും പി ടി എ ഭാരവാഹികള്‍ വ്യക്തമാക്കി. നഗരസഭയുടെ നീക്കത്തിനെതിരെ പി ടി എ യോഗത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്.

സ്‌കൂള്‍ കളിസ്ഥലം കയ്യേറ്റവിവാദം; സി പി എമ്മിന്റെ നഗരസഭാ ഭരണസമിതിക്കെതിരെ പി ടി എ മുഖ്യമന്ത്രിക്ക് പരാതി നല്‍കും


വിദ്യാഭ്യസ ആവശ്യത്തിനും വിദ്യാര്‍ത്ഥി ക്ഷേമത്തിനും ഉപയോഗിക്കേണ്ട സ്ഥലം വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ നഗരസഭ കയ്യേറുകയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും യോഗം കുറ്റപ്പെടുത്തി. സ്‌കൂള്‍ കളിസ്ഥലത്ത് നഗരസഭ മുന്‍കൈയെടുത്ത് വയോജനമന്ദിരം നിര്‍മിക്കാന്‍ തുടങ്ങിയതോടെ കക്ഷിരാഷ്ട്രീയഭേദമന്യേയുള്ള പ്രതിഷേധമാണ് ഉയര്‍ന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആര്‍ ഡി ഒ തടഞ്ഞിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kanhangad, School, Play ground, CPM, PTA, Complaint, RDO, Educational purpose, Student welfare, School play ground controversy; PTA to lodge complaint to Chief Minister.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia