പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ യുവാവ് മരിച്ച സംഭവത്തില്‍ സംശയമെന്ന് സഹോദരന്; മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനയക്കും
Apr 7, 2017, 19:01 IST
കാസര്‍കോട്: (www.kasargodvartha.com 07/04/2017) പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ യുവാവ് മരിച്ച സംഭവത്തില്‍ സംശയമുണ്ടെന്ന് സഹോദരന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ചൗക്കി സി പി സി ആര് ഐ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കാസര്‍കോട് ടൗണിലെ ഓട്ടോ ഡ്രൈവര്‍ സന്ദീപ് (28) ആണ് മരിച്ചത്. കസ്റ്റഡിയിലെടുക്കുന്നതിനിടെ സന്ദീപിനെ പോലീസ് ചവിട്ടിയിരുന്നതായും, ഇതാണ് മരണത്തിന് കാരണമെന്നും സന്ദീപിന്റെ സഹോദരനും സേവാഭാരതിയുടെ ആംബുലന്‍സ് ഡ്രൈവറുമായ ദീപക് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
സന്ദീപിനൊപ്പം കസ്റ്റഡിയിലെടുത്തിരുന്ന ചട്ടഞ്ചാലിലെ ബാലകൃഷ്ണന്, മൊഗ്രാലിലെ റസാഖ്, ആര് ഡി നഗറിലെ രണദീപ് രാജ് എന്നിവരോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ പരാതി ഉന്നയിക്കുന്നതെന്നും ദീപക് പറയുന്നു. കാസര്‍കോട് സി പി സി ആര് ഐയിലെ കാന്റീന് ജീവനക്കാരനായ കേശവ - മനോരമ ദമ്പതികളുടെ മകനാണ് മരിച്ച സന്ദീപ്. കാഞ്ഞങ്ങാട് പുതിയ കോട്ടയാണ് ഇവരുടെ സ്വദേശം.
അതേസമയം സന്ദീപിനെ മര്‍ദിച്ചിട്ടില്ലെന്നും പരാതിക്കാരനായ കൃഷി ഓഫീസറുടെയും മറ്റു ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് കൃഷി വകുപ്പിന്റെ പറമ്പില്‍ വെച്ച് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും പോലീസ് വിശദീകരിക്കുന്നു. പോലീസ് ജീപ്പില്‍ കയറ്റിയപ്പോഴാണ് സന്ദീപ് കുഴഞ്ഞുവീണത്. ഏതാനും മീറ്റര്‍ അകലെ മാത്രമാണ് പോലീസ് സ്റ്റേഷനിലേക്കുള്ള ദൂരം. പോലീസ് ആവശ്യപ്പെട്ട പ്രകാരം പരാതിക്കാരനായ കൃഷി ഓഫീസര്‍ പോലീസ് ജീപ്പിന് പിന്നാലെ തന്നെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ യുവാവിനെ കസ്റ്റഡിയില്‍ മര്‍ദിച്ചുവെന്ന ആരോപണം ശരിയല്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കസ്റ്റഡിയിലെടുത്ത മറ്റു മൂന്നുപേരെ സ്റ്റേഷനിലേക്കും സന്ദീപിനെ ഉടന്‍ ആശുപത്രിയിലും എത്തിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സഹോദരന്റെ രേഖാമൂലമുള്ള പരാതി ലഭിച്ചാലുടന്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനയക്കുമെന്നും പോലീസ് വ്യക്തമാക്കി.
Related News: പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് ആശുപത്രിയിലെത്തിച്ചപ്പോള്‍ മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Youth, Death, Dead body, Police, Kerala, Sandeep, Police Custody, Brother, Complaint, Sandeep's dead body sent for detailed postmortem.