പോലീസ് സ്‌റ്റേഷന്‍ ഉപരോധം; ബി ജെ പി ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്ത് ഉള്‍പ്പെടെ 200 പേര്‍ക്കെതിരെ കേസ്
Apr 8, 2017, 12:11 IST
കാസര്‍കോട്: (www.kasargodvartha.com 08.04.2017) പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ ചൗക്കി സി പി സി ആര്‍ ഐ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കാസര്‍കോട് ടൗണിലെ ഓട്ടോ ഡ്രൈവര്‍ സന്ദീപ് (28) കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ച ബി ജെ പി - സംഘ്പരിവാര്‍ നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ 200 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ബി ജെ പി ജില്ലാപ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത്, ബാബു എന്ന ബല്‍രാജ്, സുധാമ്മ ഗോസാരെ, രാജേഷ് കൈന്താര്‍, പ്രദീപ് മാവുങ്കാല്‍, സുനില്‍ നാരമ്പാടി, അഡ്വ. മുരളി തുടങ്ങി 200 പേര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. മണിക്കൂറുകളോളം പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയും സ്‌റ്റേഷന്‍ വരാന്തയില്‍ കുത്തിയിരുന്ന് മാര്‍ഗ തടസമുണ്ടാക്കുകയും പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്നാണ് കേസ്.
പോലീസ് മര്‍ദനമാണ് മരണ കാരണമെന്നും, കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇരുന്നൂറോളം വരുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചത്. പോലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ ചവിട്ടേറ്റാണ് സന്ദീപ് മരിച്ചതെന്നും, വെള്ളം ചോദിച്ചിട്ടും പോലീസ് നല്‍കിയില്ലെന്നുമാണ് ബി ജെ പിയുടെ ആരോപണം.
ബീരാന്ത് വയലിലെ കൃഷി വകുപ്പിന്റെ വയലിന് സമീപം ചിലര്‍ മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ ഒരു സംഘം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് സംഘത്തിലെ സന്ദീപ് ഉള്‍പെടെയുള്ള നാലുപേരെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവരെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ സന്ദീപ് പോലീസ് ജീപ്പില്‍ കുഴഞ്ഞു വീഴുകയും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയുമായിരുന്നു.
Related News: സന്ദീപിന്റെ മരണം: കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ശനിയാഴ്ച ബി ജെ പി ഹര്‍ത്താല്‍
സന്ദീപിന്റെ മരണം: സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Police-station, Sanction, Case, BJP, President, K Srikanth, Youth, Died, Custody.