കോഴി വ്യാപാരത്തില്‍ പങ്കാളിയായ യുവാവിനെ മര്‍ദിക്കുകയും, ഭാര്യയെ കൈക്ക് പിടിച്ച് മാനഹാനി വരുത്തുകയും ചെയ്ത സംഭവത്തില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍
Apr 29, 2017, 21:06 IST
കാസര്‍കോട്: (www.kasargodvartha.com 29.04.2017) കോഴി വ്യാപാരത്തിന്റെ പേരില്‍ യുവാവിനെ മര്‍ദിക്കുകയും ഇത് തടയാന്‍ ചെന്ന ഭാര്യയെ കൈക്ക് പിടിച്ച് മാനഹാനി വരുത്തുകയും ചെയ്ത സംഭവത്തില്‍ പോലീസുകാരനെ ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപ് ചവറയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
മായിപ്പാടിയിലെ കെ അജീഷിന്റെയും, ഭാര്യ പി എ ഹര്‍ഷയുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസുകാരനെതിരെ നടപടിയെടുത്തത്. അനീഷും പ്രദീപ് ചവറയും തമ്മില്‍ കോഴി വ്യാപാരം നടത്തിവന്നിരുന്നു. എന്നാല്‍ ലാഭ വിഹിതം നല്‍കാതിരുന്നതോടെ ചോദ്യംചെയ്തപ്പോഴാണ് പ്രദീപ് ചവറ അനീഷിനെ മര്‍ദിച്ചത്. അനീഷിന്റെ ഭാര്യ ഹര്‍ഷയുടെ പിതാവിന്റെ പേരില്‍ മധൂര്‍ ചേനക്കോട്ടുള്ള അഞ്ച് സെന്റ് സ്ഥലത്തിന്റെയും വീടിന്റെയും ആധാരം പോലീസുകാരന്‍ പിടിച്ചുവെച്ചതായും യുവതി ജില്ലാ പോലീസ് ചീഫിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
ഇതിന് മുമ്പും പ്രദീപ് ചവറയെ സമാനമായ മറ്റൊരു സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വ്യാജ പരാതിയുണ്ടാക്കി യുവാവിനെ മര്‍ദിച്ചതിനാണ് പ്രദീപ് ചവറയെയും മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെയും സസ്‌പെന്‍ഡ് ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Related News:
പോലീസുകാരനോടൊപ്പം കോഴി വ്യാപാരത്തില്‍ പങ്കാളിയായ യുവാവിനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ ജില്ലാ പോലീസ് ചീഫിനെ സമീപിച്ചു; വീടിന്റെയും സ്ഥലത്തിന്റെയും ആധാരം പിടിച്ചുവെച്ചതായും പരാതി

വ്യാജ പരാതിയുണ്ടാക്കി യുവാവിനെ മര്‍ദിച്ച സംഭവം: 2 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
Keywords : Kasaragod, Police, Suspension, Kerala, Top-Headlines, Investigation, News, Pradeep Chavara.