സദാചാരഗുണ്ടാ ആക്രമണം; ഒരു പ്രതി കൂടി അറസ്റ്റില്‍
Apr 24, 2017, 10:00 IST
ചെര്‍ക്കള: (www.kasargodvartha.com 24.04.2017) കോളജ് വിദ്യാര്‍ത്ഥിയായ എസ് എഫ് ഐ പ്രവര്‍ത്തകന് നേരെയുണ്ടായ സദാചാരഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട കേസിലെ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ചെര്‍ക്കള മാര്‍ത്തോമാ ബധിരവിദ്യാലയത്തിന് സമീപം താമസിക്കുന്ന മുള്ള് ഹാരിസ് എന്ന ഹാരിസിനെ(31)യാണ് വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 2016 നവംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം.
ചെര്‍ക്കള സൈനബ് ബി എഡ് കോളജിലെ വിദ്യാര്‍ത്ഥിയും എസ് എഫ് ഐ പ്രവര്‍ത്തകനുമായ ബാഡൂരിലെ പൃഥ്വിരാജ്(21) ചെര്‍ക്കള ടൗണിലെ ഐസ്‌ക്രീം പാര്‍ലറില്‍ സഹപാഠികളായ വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ഐസ്‌ക്രീം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഹാരിസ് ഉള്‍പ്പെടെയുള്ള സംഘം കൂള്‍ബാറിലെത്തുകയും കുപ്പി പൊട്ടിച്ച് പൃഥ്വിരാജിന്റെ കൈഞരമ്പ് മുറിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് കേസ്. തന്റെ ജന്‍മദിനാഘോഷത്തിന്റെ ഭാഗമായാണ് പൃഥ്വിരാജ് പെണ്‍കുട്ടികളെ ഐസ്‌ക്രീം കഴിക്കാന്‍ ക്ഷണിച്ചിരുന്നത്. ഇതൊരു കാരണമാക്കി സംഘം സദാചാരഗുണ്ടകള്‍ ചമഞ്ഞ് അക്രമം നടത്തുകയായിരുന്നു.
സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ പരാതിപ്രകാരം കേസെടുത്ത പോലീസ് ആദ്യം നാലുപ്രതികളെയാണ് അറസ്റ്റ് ചെയ്തത്. ഹാരിസിനെ ഞായറാഴ്ച വൈകുന്നേരം തെക്കിലില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. ഇനി ബാലടുക്കം സ്വദേശികളായ ഷൈന്‍ എന്ന പാച്ചു, ജാഫര്‍ എന്നിവര്‍ അറസ്റ്റിലാകാനുണ്ട്. കേസിലെ മുഖ്യപ്രതികളിലൊരാളായ ചെര്‍ക്കള റഹ് മത്ത് നഗറിലെ ടി എ ഫൈസലിനെ ഈയിടെ പൂനെ വിമാനത്താവളത്തില്‍വെച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടി വിദ്യാനഗര്‍ പോലീസിന് കൈമാറിയിരുന്നു.
ചെര്‍ക്കളയിലെ അബ്ദുല്‍ ലത്തീഫാണ് അറസ്റ്റിലായ മറ്റൊരു പ്രതി. പൃഥ്വിരാജിനെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചുവെങ്കിലും കോടതി തള്ളുകയാണുണ്ടായത്.സദാചാരഗുണ്ടായിസം ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള അതിക്രമമായതിനാല്‍ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കാനാകില്ലെന്നും ഇത്തരം പ്രവണതകള്‍ മുളയിലേ നുള്ളിക്കളയണമെന്നും നിരീക്ഷിച്ചാണ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Cherkala, Accuse, Arrest, Case, Police, Assault, Complaint, Court, Moral police attack; One more accused arrested.