city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേവകി വധം അന്വേഷണം വഴിതിരിവില്‍; പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു, നാലുപേരെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കുന്നു

ബേക്കല്‍: (www.kasargodvartha.com 05.04.2017) പനയാല്‍ കാട്ടിയടുക്കത്തെ ദേവകി(68)യെ ക്രൂരമായി ശ്വാസം മുട്ടിച്ചും കഴുത്തിന് മുറുക്കിയും കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം വഴിത്തിരിവിലേക്ക് നീങ്ങുന്നു. വ്യക്തമായ തെളിവുകളൊന്നുമില്ലാത്ത ഈ കേസില്‍ നാലുപേരെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കും. ഇത് സംബന്ധിച്ച് സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചതായി ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

അന്വേഷണത്തിനായി കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചതായും പോലീസ് ചീഫ് പറഞ്ഞു. കുറ്റാന്വേഷണരംഗത്ത് കഴിവ് തെളിയിച്ച കാഞ്ഞങ്ങാട് സി ഐ സി കെ സുനില്‍കുമാര്‍ കാസര്‍കോട് സിഐ അബ്ദുറഹീം എന്നിവരെ ഉള്‍പെടുത്തിയാണ് പുതിയ അന്വേഷണസംഘത്തെ നിയമിച്ചത്. കൊല്ലപ്പെട്ട ദേവകിയുടെ മൂത്ത മകന്‍, അദ്ദേഹത്തിന്റെ ഭാര്യ, അയല്‍വാസിയായ ഒരാള്‍, സംശയമുള്ള മറ്റൊരാള്‍ എന്നിവരെയാണ് പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കുന്നത്.

ദേവകി വധം അന്വേഷണം വഴിതിരിവില്‍; പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു, നാലുപേരെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കുന്നു

കൊല്ലപ്പെട്ട ദേവകിയുടെ മൃതദേഹത്തില്‍ നിന്നും കണ്ടെത്തിയ ഒരു മുടിയുടെ ഡി എന്‍ എ പരിശോധന തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ നടത്തിയിരുന്നു. മുടിയുടെ തലയോട്ടിയോട് ചേര്‍ന്നുള്ള ഭാഗം ഇല്ലാത്തതിനാല്‍ ഫോറന്‍സിക് പരിശോധന ഫലപ്രദമായിരുന്നില്ല. മുടിയുടെ സാമ്യം സംശയമുള്ള ആരുടേതാണെന്ന് കണ്ടെത്താനും കഴിഞ്ഞിരുന്നില്ല.

വായപൊത്തിപിടിച്ചും ദേവകി ധരിച്ചിരുന്ന പാവാട കഴുത്തില്‍ മുറുക്കിയുമാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് കാരണം മോഷണമാണോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ഏതാനും മാസത്തെ പെന്‍ഷന്‍ തുകയായ മൂവായിരത്തോളം രൂപ ദേവകിക്ക് കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുമ്പ് കിട്ടിയിരുന്നു. ഈ തുക കണ്ടെത്താനും കഴിഞ്ഞിരുന്നില്ല. ദേവകി ഈ പണം ചിലവഴിച്ചിട്ടുണ്ടോയെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

കൊലപാതകവുമായി ബന്ധപ്പെട്ട് മറ്റുചില പ്രചരണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനൊന്നും വ്യക്തമായ അടിസ്ഥാനമില്ലെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. തെളിവില്ലാതെ ആരെയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.

ലോക്കല്‍ പോലീസിന് കേസ് തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ക്രൈംബ്രാഞ്ചിനോ മറ്റു ഏജന്‍സികള്‍ക്കോ കൈമാറുന്നതിനും വിരോധമില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. പോളിയോഗ്രാഫ് ടെസ്റ്റ് ഫലം പുറത്ത് വരുന്നതോടു കൂടി കേസന്വേഷണം പുതിയ വഴിത്തിരിവിലേക്ക് നീങ്ങും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Bekal, Murder Case, Investigation, Case, DYSP, Evidence, Postmortem Report, Devaki murder case; Special investigation team appointed.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia