city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിഐ റഹീമിനെതിരെ യൂത്ത് ലീഗിന്റെ പടപ്പുറപ്പാട്; പ്രതിഷേധവുമായി സംഘടനകള്‍; പ്രതിരോധിക്കാന്‍ സി പി എം

കാസര്‍കോട്: (www.kasargodvartha.com 03.03.2017) കാസര്‍കോട് ഗവ. കോളജിലെ സംഘട്ടനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചുവെന്ന സംഭവത്തില്‍ സര്‍ക്കിള്‍ ഇന്‍സെപ്കടര്‍ സി എ അബ്ദുര്‍ റഹീമിനെതിരെ പടപ്പുറപ്പാടിനൊരുങ്ങി മുസ്ലിം യൂത്ത് ലീഗ്. സി ഐക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ചിലരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നാരോപിച്ച് വിവിധ സംഘടനകള്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രതിഷേധവുമായി രംഗത്തുണ്ട്. അതേ സമയം, സി ഐ അബ്ദുര്‍ റഹീമിനെതിരെയുള്ള ആരോപണങ്ങള്‍ പ്രതിരോധിക്കാനാണ് സിപിഎം തീരുമാനം.

സിഐ റഹീമിനെതിരെ യൂത്ത് ലീഗിന്റെ പടപ്പുറപ്പാട്; പ്രതിഷേധവുമായി സംഘടനകള്‍; പ്രതിരോധിക്കാന്‍ സി പി എം


വിദ്യാര്‍ത്ഥി സംഘട്ടനവുമായി ബന്ധപ്പെട്ട് എം എസ് എഫ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച സംഭവത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും പ്രവര്‍ത്തകരെ മര്‍ദിച്ച സി ഐ അബ്ദുര്‍ റഹീമടക്കമുള്ള പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യും വരെ സമരം ചെയ്യുമെന്നും യൂത്ത് ലീഗ് നേതാക്കള്‍ വ്യക്തമാക്കുന്നു. ലോക്കപ്പില്‍ മൂന്നാം മുറ പ്രയോഗിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കും വരെ പ്രക്ഷോഭം നടത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലും പിന്നീട് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിലും വ്യക്തമാക്കിയിരുന്നു.

പോലീസ് സേനക്ക് അപമാനകരമാകുന്ന സംഭവമാണ് കഴിഞ്ഞ ദിവസം കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ നടന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുര്‍ റഹ് മാനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംഭവത്തിന് നേതൃത്വം നല്‍കിയത് ഭീകരവാദ സംഘടനയുമായി ബന്ധം പുലര്‍ത്തുന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നു. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്ത നേതാക്കളെയും, മാധ്യമ പ്രവര്‍ത്തകനെയും സി ഐയും സഖാവ് പോലീസുകാരും ചേര്‍ന്ന് മര്‍ദിച്ചെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ 365 ദിവസം സമരം ചെയ്യാനും പാര്‍ട്ടി തയ്യാറാണെന്നും പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ അബ്ദുര്‍ റഹ് മാന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നിയമലംഘനങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന സത്യസന്ധനായ പോലീസുകാരനാണ് അബ്ദുര്‍ റഹീമെന്നും തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തതിലുള്ള മണല്‍ മാഫിയ സംഘങ്ങളുടെയും അവര്‍ക്ക് കൂട്ടുനില്‍ക്കുന്ന ചില രാഷ്ട്രീയ നേതാക്കളുടെയും ഗൂഡ ശ്രമമാണ് സി ഐക്ക് നേരെയുളള ആരോപണങ്ങള്‍ക്ക് പിന്നിലെന്നും വിവിധ സംഘടനകള്‍ ആരോപിക്കുന്നു. പോലീസിനെതിരയുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് വെല്‍ഫയര്‍ പാര്‍ട്ടി പ്രസ്തവാനയില്‍ പറഞ്ഞു. സ്‌റ്റേഷനില്‍ മേല്‍ക്കൈ നേടാന്‍ സാധിക്കാത്ത രാഷ്ട്രീയ മേല്‍വിലാസം നഷ്ടപ്പെട്ട് അഴിമതിയില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ ശ്രമം വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ വേണ്ടിയല്ലെന്നും നേരത്തെ ഉന്മൂലനം ചെയ്യപ്പെട്ട മാഫിയകള്‍ക്ക് വേണ്ടിയാണെന്നും അവര്‍ ആരോപിച്ചു.

കാസര്‍കോട് ഈയടുത്ത കാലത്ത് ഏറ്റവും സുതാര്യമായും, ജനപക്ഷത്ത് നില്‍ക്കുകയും എല്ലാ മാഫിയകള്‍ക്കും ഒരു പരിധി വരെ കടിഞ്ഞാണിടുകയും ചെയ്ത സിഐ റഹീമിനെ പോലുള്ള പോലീസ് ഉദ്യോഗസ്ഥന്മാരെ വരുതിയില്‍ നിര്‍ത്താന്‍ മണല്‍ മാഫിയ അടക്കമുള്ള സംഘത്തിന് സാധിക്കാത്തതിന്റെ പരിണിത ഫലമാണ് ഇത്തരം സമരകോലാഹലങ്ങള്‍ എന്ന് അഴിമതിവിരുദ്ധ സംഘടനയായ ജി എച്ച് എം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സമരങ്ങള്‍ നാടിന്റെ പുരോഗതിക്കാണ് ഉപയോഗിക്കേണ്ടതെന്നും ജി എച്ച് എം ആവശ്യപ്പെടുന്നു. സി ഐക്കെതിരെ തീവ്രവാദ ബന്ധം ആരോപിച്ചവര്‍ക്കെതിരെ ഐ പി സി 363, 506 വകുപ്പുകള്‍ പ്രകാരം ജില്ലാ കോടതിയില്‍ പരാതി നല്‍കുമെന്നും ജി എച്ച് എം അറിയിച്ചിട്ടുണ്ട്.

പോലീസ് സ്‌റ്റേഷനില്‍ വെച്ച് വിദ്യാര്‍ത്ഥി മര്‍ദ്ദിക്കപ്പെട്ടു എന്ന് പറയുന്ന സമയങ്ങളിലും അതിന് ശേഷവും മര്‍ദ്ദിച്ച പോലീസുകാരുടെ ലിസ്റ്റില്‍ സിഐയുടെ പേര് ഉണ്ടായിരുന്നില്ലെന്നും പിന്നീട് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് യൂത്ത് ലീഗ് സിഐയുടെ പേര് ഉയര്‍ത്തിക്കൊണ്ടുവന്നതെന്നും ആരോപണമുണ്ട്.

കേരള സംസ്ഥാന കുക്കിംഗ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എം എം കെ സിദ്ദീഖും സി ഐക്കെതിരെയുള്ള നീക്കത്തെ അപലപിച്ചു. സി ഐക്കെതിരെ തീവ്രവാദ ആരോപണം ഉന്നയിച്ച് പ്രശ്‌നത്തിന് പുതിയ മാനം സൃഷ്ടിക്കാനാണ് ലീഗ് നേതാക്കള്‍ തയ്യാറായിരിക്കുന്നത്. പോലീസ് സേനയെയാകെ അപമാനിക്കുന്ന ആരോപണത്തിനെതിരെ അന്വേഷണം നടത്തി നടപടി കൈകൊള്ളണമെന്നും ജില്ലാ കലക്ടര്‍ക്കും പോലീസ് മേധാവിക്കും നല്‍കിയ നിവേദനത്തില്‍ സിദ്ദീഖ് ആവശ്യപ്പെട്ടു.

മണല്‍ മാഫിയ സംഘങ്ങള്‍ക്ക് ഒത്താശ ചെയത് സി ഐ അബ്ദുര്‍ റഹീമിനെ മാറ്റാനുള്ള രാഷ്ട്രീയ നേതാക്കളുടെ ഗൂഡശ്രമങ്ങള്‍ അനുവദിക്കില്ലെന്നും വിദ്യാര്‍ത്ഥികളെ മര്‍ദിച്ച സംഭവത്തില്‍ ജില്ലാ കലക്ടര്‍ നേരിട്ടന്വേഷിക്കുമെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ വിശദീകരണം നല്‍കിയിരിക്കെ സിഐയെ മാറ്റാനുള്ള ശ്രമത്തിനു പിന്നില്‍ മണല്‍ മാഫിയയാണെന്നും ഇ വൈ സി സി എരിയാല്‍ ആരോപിച്ചു.

സിഐക്കെതിരെ തീവ്രവാദ ബന്ധം ആരോപിച്ചവര്‍ തെളിവുകള്‍ പുറത്തുവിടണമെന്നും അല്ലാത്തപക്ഷം നേതാവിനെതിരെ കേസടുക്കാന്‍ പോലീസ് തയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സി ഐക്കെതിരയുള്ള നീക്കത്തില്‍ പ്രതിഷേധിച്ചും അനുകൂലിച്ചും സോഷ്യല്‍ മീഡിയയും ശ്ക്തമായി രംഗത്തുണ്ട്. സി ഐക്കെതിരെ നടപടി സ്വീകരിക്കുന്നതിനെതിരെ സി പി എമ്മും ശക്തമായ നിലപാടെടുത്തിട്ടുണ്ട്. സി ഐയെ കാസര്‍കോട്ടുനിന്നും പുകച്ച് പുറത്തുചാടിക്കാന്‍ ഇതിനുമുമ്പും സി പി എം നേതാക്കളെ തേടി മാഫിയ സംഘങ്ങള്‍ എത്തിയതായി രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് കൊണ്ട് സി ഐക്കെതിരെ ഒരു തരത്തിലുള്ള നടപടിയും ഉണ്ടാകാനിടയില്ലെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Related News:  പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ ലീഗ്‌-യൂത്ത് ലീഗ്-എം എസ് എഫ് പ്രവര്‍ത്തകരടക്കം 200 പേര്‍ക്കെതിരെ കേസ്; പി കെ ഫിറോസ് അടക്കമുള്ള സംസ്ഥാന-ജില്ലാ നേതാക്കളും പ്രതികള്‍

എം എസ് എഫ് പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചുവെന്ന പരാതിയില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

സി ഐ അബ്ദുര്‍ റഹീമിനെതിരെ തീവ്രവാദ ആരോപണം; നേതാവ് തെളിവുകള്‍ നല്‍കണമെന്ന ആവശ്യവുമായി ജി എച്ച് എം രംഗത്ത്

കാസര്‍കോട്ട് മൂന്നാംമുറ പ്രയോഗിച്ച പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണം: പി കെ ഫിറോസ്

കസ്റ്റഡിയിലെടുത്ത എം എസ് എഫ് പ്രവര്‍ത്തകരെ മര്‍ദിച്ച പോലീസുദ്യോഗസ്ഥന്‍ ഭീകരവാദ സംഘടനയുടെ ആളാണെന്ന് മുസ്ലിം ലീഗ് നേതാവ് എ അബ്ദുര്‍ റഹ് മാന്‍

എം എസ് എഫ് നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് മര്‍ദ്ദിച്ച സംഭവം: യൂത്ത് ലീഗിന്റെ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ ഉന്തും തള്ളും

എം എസ് എഫ് പ്രവര്‍ത്തകരെ ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദിച്ച കാസര്‍കോട്ടെ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണം: പി.കെ ഫിറോസ്

വിദ്യാര്‍ത്ഥി സംഘര്‍ഷം; ഗവ. കോളജിന് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു

സി ഐയുടെ ഡ്രൈവറെ ആക്രമിച്ചെന്ന് പരാതി; നാല് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

പോലീസ് സ്‌റ്റേഷനില്‍ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി എന്ന കുറ്റംചുമത്തി എം എസ് എഫ് ജില്ലാ പ്രസിഡണ്ടുള്‍പ്പെടെ 2 പേര്‍ക്കെതിരെ കേസ്

പോലീസിന് ശമ്പളം നല്‍കുന്നത് സി പി എം പാര്‍ട്ടി ഓഫിസില്‍ നിന്നല്ല: ചെര്‍ക്കളം അബ്ദുല്ല

എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെ മൂന്നാം മുറ പ്രയോഗിച്ച പോലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ച് വിടണം: എ അബ്ദുര്‍ റഹ് മാന്‍

എം എസ് എഫ് പ്രവര്‍ത്തകനെ ലോക്കപ്പില്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം

കാസര്‍കോട് ഗവ. കോളജില്‍ സംഘട്ടനം: കസ്റ്റഡിയിലെടുത്ത എം എസ് എഫ് പ്രവര്‍ത്തകനെ പോലീസ് മര്‍ദിച്ചതായി പരാതി

Keywords: Kasaragod, Kerala, news, CI, Youth League, Protest, CPM, govt.college, Students, MSF, CI Raheem, Youth League against CI Raheem

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia