വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയോട് വണ്‍വേ ട്രാഫിക്ക് പ്രണയം; വരന്റെ വീട്ടുകാരെ വിളിച്ച് വിവാഹം മുടക്കാന്‍ശ്രമിച്ച യുവാവിനെ പോലീസ് പൊക്കി
Mar 6, 2017, 11:35 IST
കാസര്‍കോട്: (www.kasargodvartha.com 06/03/2017) വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയോട് യുവാവിന്റെ വണ്‍വേ ട്രാഫിക്ക് പ്രണയം വിവാഹം മുടക്കലിലെത്തി. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ വിവാഹം മുടക്കാന്‍ശ്രമിച്ച യുവാവിനെ പോലീസ് പൊക്കി. കാസര്‍കോടിന് സമീപത്തെ പ്രദേശത്താണ് സംഭവം.
ഗള്‍ഫുകാരനുമായുള്ള പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടിയോട് വണ്‍വേ ട്രാഫിക്ക് പ്രണയമുള്ള 27 കാരനായ യുവാവ് വരന്റെ വീട്ടുകാരെ ഫോണില്‍വിളിച്ച് വധുവിനെകുറിച്ചുള്ള മോശമായ കാര്യങ്ങള്‍ അവതരിപ്പിച്ചത്. ഇതോടെ വരന്റെ വീട്ടുകാര്‍ പെട്ടെന്ന് വിവാഹത്തില്‍നിന്നും പിന്‍മാറുന്നതായി അറിയിച്ചു. കാരണം അന്വേഷിച്ചെങ്കിലും ആദ്യം വരന്റെ വീട്ടുകാര്‍ ഒന്നും പറയാന്‍ തയ്യാറായില്ല. ഇതോടെ വധുവിന്റെ വീട്ടുകാര്‍ പരാതിയുമായി പോലീസില്‍ എത്തിയതോടെയാണ് വിവാഹം മുടക്കിയെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് നല്‍കിയത്. ഇതോടെയാണ് യുവാവിനെ പോലീസ് പൊക്കിയത്.
ഈമാസം നടക്കേണ്ട വിവാഹത്തില്‍നിന്നും പിന്മാറാനുള്ള തീരുമാനത്തില്‍ വരന്റെ വീട്ടുകാര്‍ ഉറച്ചുനില്‍ക്കുകയാണ്. വിവാഹം മുടങ്ങിയാല്‍ യുവാവിനെതിരെ കേസ് നടപടികളുമായി മുന്നോട്ടുപോകാനാണ് വധുവിന്റെ വിട്ടുകാരുടെ തീരുമാനം. ഇതിനിടയില്‍ മധ്യസ്ഥര്‍ ഇടപെട്ട് വിവാഹം നിശ്ചയിച്ച തീയ്യതിയില്‍തന്നെ നടത്താനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. തനിക്ക് പെണ്‍കുട്ടിയോട് മാത്രമാണ് പ്രണയമുള്ളതെന്നും അവള്‍ക്ക് തിരിച്ച് തന്നോട് പ്രണയമില്ലെന്നും അതുകൊണ്ടാണ് വിവാഹം മുടക്കാന്‍ ഇല്ലാത്തകാര്യങ്ങള്‍ പറഞ്ഞതെന്നുമാണ് പിടിയിലായ യുവാവ് പോലീസിനോട് പറഞ്ഞത്.
നാട്ടില്‍ ഇത്തരത്തില്‍ വിവാഹം നിശ്ചയിക്കുന്ന പെണ്‍കുട്ടികളുടെ വിവാഹം മുടക്കുന്ന സംഭവം വ്യാപകമായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തരക്കാര്‍ക്കെതിരെ പലസ്ഥലങ്ങളിലും നാട്ടുകാര്‍ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്. നിരപരാധിയായ ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് യുവാവിന്റെ പ്രചരണത്തിലൂടെ പൊലിഞ്ഞിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Custody, Wedding, Marriage, Love, Engagement, Youth held for disturbing girl