തദ്ദേശസ്ഥാപനങ്ങളില്‍ സംസ്ഥാനവ്യാപകമായി വിജിലന്‍സ് റെയ്ഡ്; ജില്ലയില്‍ റെയ്ഡ് കാസര്‍കോട്, നീലേശ്വരം നഗരസഭകളില്‍
Mar 4, 2017, 12:57 IST
കാസര്‍കോട്: (www.kasargodvartha.com 04/03/2017) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സംസ്ഥാനവ്യാപകമായി വിജിലന്‍സ് റെയ്ഡ്. കാസര്‍കോട് ജില്ലയില്‍ കാസര്‍കോട്, നീലേശ്വരം നഗരസഭകളിലാണ് നഗരസഭകളിലാണ് റെയ്ഡ് നടക്കുന്നത്. കാസര്‍കോട് നഗരസഭയില്‍ വിജിലന്‍സ് ഡിവൈഎസ്പി പി. രഘുരാമന്റെ നേതൃത്വത്തിലും നീലേശ്വരം നഗരസഭയില്‍ വിജിലന്‍സ് സിഐ അനില്‍ കുമാറിന്റെയും നേതൃത്വത്തിലാണ് റെയ്ഡ് നടത്തുന്നത്.
രാവിലെ 10 മണിക്ക് ആരംഭിച്ച റെയ്ഡ് ഉച്ചയ്ക്കും തുടരുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വ്വഹണങ്ങളുടെ മൊത്തം പരിശോധനയാണ് നടക്കുന്നതെന്ന് ഡിവൈഎസ്പി രഘുരാമന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അനധികൃത കെട്ടിടങ്ങള്‍ക്ക് നല്‍കിയ പെര്‍മിഷന്‍, ഓവുചാലുകളുടെ നവീകരണത്തിലെ ക്രമക്കേട്, ടെച്ച് സ്‌ക്രീന്‍ വാങ്ങിയിട്ടും പ്രവര്‍ത്തിക്കാത്തത് സംബന്ധിച്ചുള്ള കാര്യങ്ങളടക്കം കാസര്‍കോട് നഗരസഭയില്‍ വിജിലന്‍സ് പരിശോധിച്ചതായാണ് അറിയുന്നത്.
സംസ്ഥാനത്ത് ഒരേസമയത്താണ് തദ്ദേശസ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നത്. നിരവധി ക്രമക്കേടുകളാണ് ഓരോ സ്ഥലത്തും കണ്ടെത്തിയിരിക്കുന്നത്. ഫണ്ടുകളുടെ വിനിയോഗം സുതാര്യമല്ലെന്നും നിര്‍വ്വഹണത്തില്‍ പലവിധി കൂട്ടിച്ചേര്‍ക്കലുകളും തിരിമറികളും നടന്നതായി കണ്ടെത്തിയതായും വിജിലന്‍ അധികൃതര്‍ സൂചിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Vigilance-raid, Neeleswaram,Vigilance raid in Kasaragod, Neeleshwaram municipality.