നിത്യാനന്ദ പോളിടെക്നിക്കില്‍ എസ് എഫ് ഐ-എ ബി വി പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; പെണ്‍കുട്ടി ഉള്‍പ്പെടെ അഞ്ചുവിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
Mar 17, 2017, 10:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.03.2017) കാഞ്ഞങ്ങാട്ടെ നിത്യാനന്ദ പോളിടെക്നിക്കില്‍ എസ് എഫ് ഐ-എ ബി വി പി പ്രവര്‍ത്തകര്‍ തമ്മിലേറ്റുമുട്ടി. സംഘട്ടനത്തില്‍ പെണ്‍കുട്ടി ഉള്‍പ്പെടെ അഞ്ചുവിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരമാണ് ഇരുവിഭാഗം വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘട്ടനമുണ്ടായത്.
എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റിയംഗം മടിക്കൈ കീക്കാംകോട്ടെ ജസ്ന, എ ബി വി പി പ്രവര്‍ത്തകരായ പരപ്പയിലെ പ്രണവ്, ശ്രീഹരി, ടി ആനന്ദ്, വൈശാഖ് എന്നിവരെ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ലാസ്മുറിയിലെ ചുമരുകളില്‍ അസഭ്യം എഴുതിവെച്ചതില്‍ പ്രതിഷേധിച്ച് എസ് എഫ് ഐയുടെ നേതൃത്വത്തില്‍ ക്യാമ്പസില്‍ പ്രകടനം നടത്തിയിരുന്നു.പോളിടെക്നികിന്റെ പ്രവേശനകവാടത്തില്‍ പ്രകടനം എത്തിയപ്പോള്‍ ഒരുസംഘം എ ബി വി പി പ്രവര്‍ത്തകര്‍ പ്രകടനം തടയുകയും പെണ്‍കുട്ടികളെ ആക്രമിക്കുകയുമായിരുന്നുവെന്ന് എസ് എഫ് ഐ ആരോപിച്ചു.
പോളിയൂണിയന്‍ തിരഞ്ഞെടുപ്പില്‍ എല്ലാസീറ്റുകളിലും എസ് എഫ് ഐ ജയിച്ചതില്‍ വിറളിപൂണ്ട് എ ബി വി പി അക്രമം അഴിച്ചുവിടുകയാണെന്നും എസ് എഫ് ഐ പറഞ്ഞു. അതേസമയം പോളിടെക്നിക്കില്‍ സംഘടിപ്പിച്ച എ ബി വി പി യൂണിറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ സംഘടനയുടെ ജില്ലാനേതാക്കളെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് എ ബി വി പി ആരോപിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് എസ് എഫ് ഐക്കാരുടെ അക്രമം തടയാതെ നോക്കിനിന്നുവെന്നും എ ബി വി പി ആരോപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kanhangad, Polytechnic, SFI, ABVP, Students, Hospital, Injured, Election, Police, Campus, SFI-ABVP clash in Nithyananda polytechnic.