ബജറ്റ് സമഗ്രവികസനം സാധ്യമാക്കുന്നത്; കാഞ്ഞങ്ങാട് മണ്ഡലത്തിനും മികച്ച പരിഗണന കിട്ടി: മന്ത്രി ഇ ചന്ദ്രശേഖരന്‍
Mar 3, 2017, 14:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.03.2017) ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇത്രയും സമഗ്രമായ ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി തോമസ് ഐസക്കിന് സാധിച്ചുവെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അതോടൊപ്പം കാഞ്ഞങ്ങാട് മണ്ഡലത്തിനും മികച്ച പരിഗണന കിട്ടിയതായി അദ്ധേഹം കൂട്ടിച്ചേര്‍ത്തു. കേവലം മണ്ഡലത്തിനകത്തു നിന്നു കൊണ്ടു മാത്രം ബജറ്റിനെ കാണാനും പ്രതികരണമറിയിക്കാനും മന്ത്രിയെന്ന നിലയില്‍ തനിക്ക് കഴിയില്ലെന്നും അദ്ധേഹം വ്യക്തമാക്കി.
കേരളത്തിന്റെ എല്ലാ തുറകളിലുമുളള വികസനസാധ്യതകളെ ത്വരിതപ്പെടുത്തുന്ന ബജറ്റാണിത്. പതിനായിരം കോടി രൂപയാണ് ്തീരദേശ ഹൈവേ നിര്‍മ്മിക്കുന്നതിനായി ബജറ്റില്‍ നീക്കി വെച്ചിരിക്കുന്നത്. ഒമ്പതു ജില്ലകളിലുടെ കടന്നു പോകുന്ന തീരദേശ ഹൈവേ തീരപ്രദേശത്തിന്റെ യാത്രാ ക്ലേശം പരിഹരിക്കപ്പെടുമെന്നു മാത്രമല്ല, കേരളത്തിന്റെ തീരം അനുഭവിച്ചു വന്ന അവഗണന അവസാനിക്കുകയും ചെയ്യും. മലയോര ഹൈവേയില്‍ 9 ജില്ലകളിലായി നടന്നു വരുന്ന പാതാ വികസനം ഈ ബജറ്റ് വിനിയോഗം കൂടി പൂര്‍ത്തിയാകുന്നതോടെ തീരദേശവും മലയോരവും ഒരുപോലെ വികസന കുതിപ്പിന് തയ്യാറാകും. കാസര്‍കോട് ജില്ലയുടെ യാത്രാ ക്ലേശം പൂര്‍ണമായും പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കാസര്‍കോട് ജില്ല അനുഭവിച്ചുകൊണ്ടിരിക്കുന്ന വടക്കന്‍ മേഖലയിലുള്ളവരുടെ പ്രയാസം കണക്കിലെടുത്തു കൊണ്ടാണ് പുതിയ റവന്യൂ ഡിവിഷന്‍ സ്ഥാപിക്കുന്നത്. കാസര്‍കോടെന്നപോലെ തൃശൂരിലും, തിരുവനന്തപുരത്തും റവന്യൂ ജില്ല പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ജില്ലക്ക് കൈവന്ന നേട്ടമായി കരുതാം. കാസര്‍കോട് പാക്കേജിനു വേണ്ടി മാത്രമായി 90 കോടി രൂപ അനുവദിച്ചു കിട്ടിയത് ചെറുതും വലുതുമായ നിരവധി പ്രോജക്ടുകള്‍ സ്വപ്നങ്ങളില്‍ നിന്നും യാഥാര്‍ത്ഥ്യമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായ പരിശോധന വരുമ്പോള്‍ പറയാന്‍ കഴിയുമെങ്കിലും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ മാത്രമായി 125 കോടിയില്‍പ്പരം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ഡലം സാക്ഷ്യം വഹിക്കും. റോഡും പാലവും മാത്രമല്ല, ഇതര പദ്ധതികള്‍ക്കും ആവശ്യാനുസരണം പണം നീക്കിവെക്കാന്‍ ബജറ്റിനു കഴിഞ്ഞു. മണ്ഡലത്തിന്റെ ആസ്ഥാനമായ കാഞ്ഞങ്ങാട്ടെ മേല്‍പ്പാലം നാടിന്റെ തന്നെ ആവശ്യമാണ്. അതിനു 40 കോടി രൂപ വകയിരുത്തി. പടന്നക്കാട്-വെള്ളരിക്കുണ്ട് റോഡിന് 60 കോടി, മടിക്കൈയിലെ ബരിക്കളത്തിനു 15 കോടി ഇങ്ങനെ പോകുന്നു ഗതാഗത വികസനം.
അതിനു പുറമെ തീരദേശ ഹൈവെ ചെറുവത്തുര്‍ വലിയ പറമ്പു വഴി കാഞ്ഞങ്ങാട്ടേക്ക് കടന്നു വരുന്നത് തീരദേശത്തിന് വന്‍ കുതിപ്പുണ്ടാക്കും. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം വഴി മാലോം, ചായ്യോം, കാഞ്ഞങ്ങാട് സൗത്ത് സ്‌കൂള്‍ തുടങ്ങി നിരവധി സ്‌കൂളുകള്‍ ഉന്നത സൗകര്യവും ഹൈടെക്കുമായി മാറും. ജില്ലാ ആശുപത്രിക്കു പുറമെ പ്രാധമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ആരോഗ്യ രംഗം പുഷ്ടിപ്പെടും. വെള്ളരിക്കുണ്ടില്‍ വന്നു ചേരേണ്ട അടിസ്ഥാന വികസനമടക്കമുള്ള കാര്യങ്ങള്‍ക്ക് ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്.
പൂടംങ്കല്‍ ആശുപത്രിയെ താലൂക്കാശുപത്രിയായി ഉയര്‍ത്താന്‍ കഴിയുമെന്നത് മലയോരത്തിന്റെ ചിരകാല സ്വപനമാണ് യാഥാര്‍ത്ഥ്യമാകുന്നത്. പലയിടത്തും ആവശ്യത്തിനു ഡോക്ടര്‍മാരില്ലെന്ന കാര്യം സര്‍ക്കാര്‍ കണക്കിലെടുക്കുന്നു. അവ പരിഹരിക്കപ്പെടും. സേവന മേഖലയിലും, ഉല്‍പ്പാദന, വികസന മേഖലയിലും വ്യാവസായിക, വ്യാപാര മേഖലയിലൊക്കെ ഊന്നി നിന്നു കൊണ്ടുള്ളതും എല്ലാ വിധ ജനങ്ങളുടേയും മനസു പഠിച്ചു കൊണ്ട് രൂപം നല്‍കിയ ബജറ്റാണ് ജനങ്ങളുടെ മുമ്പില്‍ സമര്‍പ്പിച്ചിട്ടുള്ളതെന്നും മന്ത്രി ചന്ദ്രശേഖരന്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Related News:
ബജറ്റ് 2017: ആവശ്യപ്പെട്ടവ അനുവദിച്ചു തന്നില്ല; നിരാശാ ബജറ്റെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ
ജില്ലയുടെ വികസനത്തിന് ഊന്നല്‍ നല്‍കിയ ബജറ്റ്; പുതിയ റവന്യൂ ജില്ല പിറക്കുന്നത് വടക്കന്‍ മേഖലയ്ക്ക് ഗുണം ചെയ്യും: കെ കുഞ്ഞിരാമന്‍ എം എല്‍ എ
മുഖം മിനുക്കാന്‍ എം രാജഗോപാലിന്റെ തൃക്കരിപ്പൂര്‍ മണ്ഡലം
Keywords: Kasaragod, Kanhangad, Budget, Road, Bride, School, Hospital, Doctors, E Chandrashekharan, Development, Highway, Kerala, news, Top-Headlines, Politics, Political party, Minister E Chandrashekharan on budget 2017