city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലയുടെ വികസനത്തിന് ഊന്നല്‍ നല്‍കിയ ബജറ്റ്; പുതിയ റവന്യൂ ജില്ല പിറക്കുന്നത് വടക്കന്‍ മേഖലയ്ക്ക് ഗുണം ചെയ്യും: കെ കുഞ്ഞിരാമന്‍ എം എല്‍ എ

വകഭേദങ്ങളില്ലാതെ എല്ലാ മണ്ഡലങ്ങളുടേയും വികസനം ഒരു പോലെ കണ്ടുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചിരിക്കുന്നതെന്ന് കെ കുഞ്ഞിരാമന്‍ എം എല്‍ എ പറഞ്ഞു

ഉദുമ: (www.kasargodvartha.com 03.03.2017) ജില്ലയില്‍ പ്രഖ്യാപിച്ച കാസര്‍കോട് പാക്കേജിനായി 90 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അതില്‍ നല്ലൊരു ശതമാനം പണം  ഉദുമയുടെ സമഗ്രവികസനത്തിനു വേണ്ടി വിനിയോഗിക്കപ്പെടുമെന്നും കെ കുഞ്ഞിരാമന്‍ എം എല്‍ എ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ സഹായിക്കാന്‍ ബജറ്റില്‍ പണം നീക്കിവെച്ചിട്ടുണ്ട്. ഇതിന്റെ കൃത്യമായ വിനിയോഗം കളക്ടറുടെ നേതൃത്വത്തില്‍ ചേരുന്ന യോഗമായിരിക്കും നിശ്ചയിക്കുക.

ഉദുമ, പെരിയ, കുണ്ടംകുഴി, ബന്തടുക്ക എന്നിവിടങ്ങളിലെ ഹൈസ്‌കുളുകള്‍ ഹൈടെക്കായി പ്രഖ്യാപിച്ചത് പിന്നോക്കം നില്‍ക്കുന്ന മേഖലയുടെ കൂടി വികസനം കണക്കിലെടുത്തു കൊണ്ടാണ്. മുളിയാര്‍ ചൊട്ടയില്‍ റോഡിനും പാലത്തിനും വേണ്ടി 30 കോടി നീക്കിവെച്ചിട്ടുണ്ട്. ദേലംമ്പാടി റോഡിനും 15 കോടി വകയിരുത്തി. ഗ്രാമപഞ്ചായത്തു വഴി നടപ്പിലാക്കുന്ന പദ്ധതികള്‍ പ്രതിവര്‍ഷം ഡിസംബറിനകം 80 ശതമാനം ഫണ്ടും വിനിയോഗിച്ചിരിക്കണമെന്ന ബജറ്റ് പ്രഖ്യാപനം ആശാവഹമായാണ് ജനം കാണുന്നത്.

ജില്ലയുടെ വികസനത്തിന് ഊന്നല്‍ നല്‍കിയ ബജറ്റ്; പുതിയ റവന്യൂ ജില്ല പിറക്കുന്നത് വടക്കന്‍ മേഖലയ്ക്ക് ഗുണം ചെയ്യും: കെ കുഞ്ഞിരാമന്‍ എം എല്‍ എ


ജില്ലയെ വിഭജിച്ച് ഒരു റവന്യു ജില്ല കൂടി വടക്കന്‍ മേഖല കേന്ദ്രീകരിച്ച് സ്ഥാപിക്കുന്നതോടെ വടക്കന്‍ മേഖലയിലുള്ളവര്‍ക്ക് കാഞ്ഞങ്ങാടു വരെ എത്തിച്ചേരുന്നതില്‍ നിന്നുമുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതെയാകും. ചീമേനി താപ വൈദ്യുതി നിലയം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെങ്കിലും ജനരോക്ഷമാണ് തടസമെന്നും എം എല്‍ എ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

ബജറ്റ് സമഗ്രവികസനം സാധ്യമാക്കുന്നത്; കാഞ്ഞങ്ങാട് മണ്ഡലത്തിനും മികച്ച പരിഗണന കിട്ടി: മന്ത്രി ഇ ചന്ദ്രശേഖരന്‍

ബജറ്റ് 2017: ആവശ്യപ്പെട്ടവ അനുവദിച്ചു തന്നില്ല; നിരാശാ ബജറ്റെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ

മുഖം മിനുക്കാന്‍ എം രാജഗോപാലിന്റെ തൃക്കരിപ്പൂര്‍ മണ്ഡലം

Keywords: Kerala, kasaragod, MLA, news, Top-Headlines, K.Kunhiraman MLA, Uduma, Development project, Budget, school, K Kunhiraman MLA supports Kerala budget 2017

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia