city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നികുതിയടച്ചില്ലെന്നാരോപിച്ച് ഐസ്‌ക്രീം പാര്‍ലര്‍ ഉടമക്ക് ആദ്യം നോട്ടീസ്, പിന്നീട് രണ്ടുലക്ഷം രൂപ കൈക്കൂലി തന്നാല്‍ പ്രശ്‌നപരിഹാരമെന്ന് നിര്‍ദേശം; ഒടുവില്‍ കൈക്കൂലി അരലക്ഷത്തില്‍ ഉറപ്പിച്ച വാണിജ്യനികുതി ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ വലയില്‍ കുടുങ്ങി

കാസര്‍കോട്: (www.kasargodvartha.com 17.03.2017) ഐസ്‌ക്രീം വ്യാപാരിയോട് ആദ്യം രണ്ടുലക്ഷം രൂപയും അത് ഫലിക്കില്ലെന്നായപ്പോള്‍ 50,000 രൂപയും കൈക്കൂലി ആവശ്യപ്പെട്ട വാണിജ്യനികുതി ഉദ്യോഗസ്ഥന്‍ ഒടുവില്‍ വിജിലന്‍സ് ഒരുക്കിയ വലയില്‍ അകപ്പെട്ടു. കാസര്‍കോട്ടെ കൊമേര്‍ഷ്യല്‍ ടാക്‌സ് ഇന്റലിജന്റ്‌സ് ഓഫീസര്‍ എം പി രാധാകൃഷ്ണനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച വൈകുന്നേരം മഞ്ചേശ്വരം കുഞ്ചത്തൂരിലെ ഐസ്‌ക്രീം പാര്‍ലര്‍ ഉടമയായ കെ എ മുഹമ്മദ് അഷ്‌റഫിനോടാണ് രാധാകൃഷ്ണന്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചത്. മുഹമ്മദ് അഷ്‌റഫ് രണ്ടരവര്‍ഷത്തെ നികുതിയായി 16 ലക്ഷം രൂപ അടക്കാനുണ്ടെന്ന് കാണിച്ച് രാധാകൃഷ്ണന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇത്രയും തുക അടക്കാനുള്ള വരുമാനം തനിക്കില്ലെന്ന് അഷ്‌റഫ് അറിയിച്ചപ്പോള്‍ തനിക്ക് രണ്ടുലക്ഷം രൂപ തന്നാല്‍ പ്രശ്‌നം പരിഹരിക്കാമെന്ന് രാധാകൃഷ്ണന്‍ അറിയിച്ചു. ഇത്രയും തുക തന്റെ കൈയിലില്ലെന്ന് അഷ്‌റഫ് പറഞ്ഞപ്പോള്‍ 50,000 രൂപ മതിയെന്നായിരുന്നു രാധാകൃഷ്ണന്റെ മറുപടി. അഡ്വാന്‍സായി ആദ്യം 20,000 രൂപ വേണമെന്ന് രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

നികുതിയടച്ചില്ലെന്നാരോപിച്ച് ഐസ്‌ക്രീം പാര്‍ലര്‍ ഉടമക്ക് ആദ്യം നോട്ടീസ്, പിന്നീട് രണ്ടുലക്ഷം രൂപ കൈക്കൂലി തന്നാല്‍ പ്രശ്‌നപരിഹാരമെന്ന് നിര്‍ദേശം; ഒടുവില്‍ കൈക്കൂലി അരലക്ഷത്തില്‍ ഉറപ്പിച്ച വാണിജ്യനികുതി ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ വലയില്‍ കുടുങ്ങി

ഇതോടെ അഷ്‌റഫ് വിവരം കാസര്‍കോട് വിജിലന്‍സിനെ അറിയിച്ചു. രാധാകൃഷ്ണനെ ചെറുവത്തൂരിലെ കെ കെ ബാര്‍ ഹോട്ടലില്‍ നിന്നും തുക കൈമാറുമ്പോള്‍ പിടികൂടാമെന്നും വിജിലന്‍സ് വ്യക്തമാക്കി. അഷ്‌റഫിനോട് 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് പിടികൂടിയത്.

കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പി കെ വി രഘുരാമന്‍, സിഐ പി അനില്‍, എഎസ്‌ഐ ശിവരാമന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹിതേഷ് രാമചന്ദ്രന്‍, രതീഷ്, രമേഷ് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. കാസര്‍കോട് ഡെഡെപ്യൂട്ടീ തഹസീല്‍ദാര്‍ ടി കുഞ്ഞികൃഷ്ണന്‍, എല്‍ എ വിഭാഗം തഹസീല്‍ദാര്‍ കെ മനോജ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അറസ്റ്റ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bribe, Vigilance, Vigilance raid, Income Tax Officer, MP Radhakrishnan, Arrested, Income Tax Officer arrested for bribe issue

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia