പോലീസുകാരനോടൊപ്പം കോഴി വ്യാപാരത്തില്‍ പങ്കാളിയായ യുവാവിനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ ജില്ലാ പോലീസ് ചീഫിനെ സമീപിച്ചു; വീടിന്റെയും സ്ഥലത്തിന്റെയും ആധാരം പിടിച്ചുവെച്ചതായും പരാതി
Mar 23, 2017, 15:37 IST
കാസര്‍കോട്: (www.kasargodvartha.com 23.03.2017) പോലീസുകാരനോടൊപ്പം കോഴി വ്യാപാരത്തില്‍ പങ്കാളിയായ യുവാവിനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ ജില്ലാ പോലീസ് ചീഫിനെ സമീപിച്ചു. വീടിന്റെയും സ്ഥലത്തിന്റെയും ആധാരം പോലീസുകാരന്‍ പിടിച്ചുവെച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരനെതിരെയാണ് മായിപ്പാടിയിലെ കെ അജീഷിന്റെ ഭാര്യ പി എ ഹര്‍ഷ പരാതിയുമായി രംഗത്തുവന്നത്.
രണ്ട് വര്‍ഷത്തോളമായി തന്റെ ഭര്‍ത്താവ് പോലീസുകാരന്റെ കോഴി ലോറിയുടെ ഡ്രൈവറായും ബിസിനസ് പാര്‍ട്ണറായും ജോലി ചെയ്ത് വരികയാണെന്നും ജോലിയുടെ ഭാഗമായി പോലീസുകാരന്റെ വീടിന്റെ മുകള്‍ നിലയിലാണ് താമസിക്കുന്നതെന്നും യുവതി പരാതിയില്‍ ബോധിപ്പിച്ചു. 11 ലക്ഷം രൂപ വരെ ലഭിച്ച ലാഭവിഹിതം പോലീസുകാരന്‍ അജീഷിന് വീതിച്ച് നല്‍കിയില്ല. ഈ ബിസിനസ് താനുള്ളത് കൊണ്ടാണ് മുന്നോട്ടുപോകുന്നതെന്ന് പറയുകയും ഇതിന്റെ പേരില്‍ പണം നല്‍കാതിരിക്കുകയുമായിരുന്നു.
ഇത് കൂടാതെ തന്റെ പിതാവിന്റെ പേരില്‍ മധൂര്‍ ചേനക്കോട്ടുള്ള അഞ്ച് സെന്റ് സ്ഥലത്തിന്റെയും വീടിന്റെയും ആധാരം പോലീസുകാരന്‍ വില്‍ക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് കൈവശപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. തന്റെ പിതാവിനെ വിളിച്ചുവരുത്തിയാണ് കാറില്‍ വെച്ച് പല അഗ്രിമെന്റ് പേപ്പറുകളിലും ഒപ്പിട്ടുവാങ്ങിയതെന്നുമാണ് പരാതി. ജോലി ചെയ്ത പണവും പിതാവിന്റെ വീടിന്റെ ആധാരവും ഭര്‍ത്താവ് ചോദിച്ചപ്പോള്‍ പോലീസുകാരന്‍ ഭീഷണിപ്പെടുത്തിയതായും ഒരു മന്ത്രിയും എസ് പി യും വിചാരിച്ചിട്ടുപോലും തന്നെ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന് പറഞ്ഞതായും പരാതിയില്‍ ചൂണ്ടിക്കാട്ടി.
ഇതിനെതിരെ എസ് എസ് ബിയില്‍ താനും തന്റെ ഭര്‍ത്താവും പരാതി നല്‍കി വീട്ടിലെത്തിയപ്പോള്‍ ഫോണില്‍ വിളിച്ച് ഇപ്പോള്‍ തന്നെ തന്റെ വീട്ടില്‍ നിന്നും താമസമൊഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബിസിനസില്‍ നിന്നുണ്ടായ ലാഭവും വീടിന്റെയും സ്ഥലത്തിന്റെയും ആധാരവും തിരിച്ചുതന്നാല്‍ മാത്രമേ വീടൊഴിയുകയുള്ളൂവെന്ന് അറിയിച്ചതായും പരാതിയില്‍ വ്യക്തമാക്കി. വീടൊഴിഞ്ഞില്ലെങ്കില്‍ വിവരമറിയുമെന്നാണ് പോലീസുകാരന്‍ പറഞ്ഞത്.
ഇതിന് ശേഷം ഭര്‍ത്താവിനെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇതിനിടയില്‍ വിദ്യാനഗര്‍ പോലീസ് ഭര്‍ത്താവിനെ അന്വേഷിച്ച് വന്നതായും തന്നെ ചീത്ത വിളിച്ചതായും യുവതി പറയുന്നു. ഇക്കാര്യത്തില്‍ അന്വേഷിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഹര്‍ഷ പരാതിയില്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി, ഡി ജി പി, മനുഷ്യാവകാശ കമ്മീഷന്‍, ചീഫ് സെക്രട്ടറി, വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വിദ്യാനഗര്‍ സി ഐയോട് അന്വേഷണം നടത്താന്‍ ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, House-wife, complaint, Police, Lodge, Youth, Missing, House wife lodges complaint against COP