എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെയെല്ലാം ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും; പോതുസമൂഹവും ദുരിതബാധിതരുടെ കൂടെ ഉണ്ടാകുമ്പോഴും ചിലര്‍ എന്‍ഡോസൾഫാൻ കീടനാശിനി കമ്പനികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്നു; മനുഷ്യത്വം ഉള്ളവര്‍ക്ക് ഇതിന് കഴിയില്ല. മുഖ്യമന്ത്രി
Mar 30, 2017, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 30/03/2017) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെയെല്ലാം ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള മൂന്നാം ഗഡു വിതരണം കാസര്‍കോട് കളക്ടറേറ്റില്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനസര്‍ക്കാര്‍ എല്ലായ്‌പോഴും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കൂടെയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പോതുസമൂഹവും ദുരിതബാധിതരുടെ കൂടെ ഉണ്ടാകുമ്പോഴും ചിലര്‍ എന്‍ഡോസള്ഫാന്‍ കീടനാശിനി കമ്പനികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. മനുഷ്യത്വം ഉള്ളവര്‍ക്ക് ഇതിന് കഴിയില്ല.
ദുരിതബാധിതരുടെ പട്ടികയിലുള്‍പ്പെടാത്ത 127 പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഈ സര്‍ക്കാര്‍ ഒരു ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. ദുരിതബാധിതര്‍ക്ക് 1000 രൂപ വീതം ഓണത്തിന് സഹായവും നല്‍കിയിരുന്നു. ഇത് എന്‍ഡോസള്‍ഫാന്‍ ഇരകളോടുള്ള സര്‍ക്കാരിന്റെ സമീപനത്തിന്റെ ഭാഗമാണ്.
ദുരിതബാധിതര്‍ക്ക് 10 മാസത്തെ പെന്‍ഷന്‍ കുടിശ്ശിക അനുവദിച്ചു. ആശ്വാസ കിരണം പദ്ധതിയും ചികിത്സാ സഹായവും തുടരുകയാണ്. റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ചെയര്‍മാനായി എന്‍ടോസള്‍ഫാന്‍ ദുരിതബാധിതരുടെ ഏകോപനത്തിനും പുനരധിവാസനത്തിനുമുള്ള സെല്‍ പുന:സംഘടിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Endosulfan Victim, Pinarayi Vijayan, Cash, Pension, Company, Medical Help, BPL, Govt to include endosulfan victims in BPL list.