എം എസ് എഫ് നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് മര്‍ദ്ദിച്ച സംഭവം: യൂത്ത് ലീഗിന്റെ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ ഉന്തും തള്ളും
Mar 2, 2017, 13:09 IST
കാസര്‍കോട്: (www.kasargodvartha.com 02/03/2017) കാസര്‍കോട് ഗവണ്‍മെന്റ് കോളജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത എം എസ് എഫ് പ്രവര്‍ത്തകരെയും വിവരമറിഞ്ഞ് സ്‌റ്റേഷനിലെത്തിയ നേതാക്കളെയും ലോക്കപ്പിലിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ്-എം എസ് എഫ് പ്രവര്‍ത്തകര്‍ വ്യാഴാഴ്ച രാവിലെ കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് സ്‌റ്റേഷന് മുന്നില്‍ ബാരിക്കേഡ് ഉയര്‍ത്തി പോലീസ് തടഞ്ഞു. ഇതേ തുടര്‍ന്ന് യൂത്ത് ലീഗ്-എം എസ് എഫ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് സമരം ഉദ്ഘാടനം ചെയ്തു. എം എസ് എഫ് നേതാക്കളെയും പ്രവര്‍ത്തകരെയും ക്രൂരമായി മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം സമരം ശക്തമാക്കുമെന്നും ഫിറോസ് മുന്നറിയിപ്പ് നല്‍കി. കസ്റ്റഡിയിലെടുത്ത എം എസ് എഫ് പ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരം അറിയാനെത്തിയ നേതാക്കളോട് പോലീസ് അപമര്യാദയായി പെരുമാറിയെന്നും പോലീസ് രാജ് നടപ്പിലാക്കാനുള്ള ശ്രമം ജനാധിപത്യ സമൂഹം അംഗീകരിക്കില്ലെന്നും ഫിറോസ് വ്യക്തമാക്കി. അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു.
എ ജി സി ബഷീര്‍, ടി ഇ അബ്ദുല്ല, എ അബ്ദുര്‍ റഹിമാന്‍, എ എം കടവത്ത്, കെ ഇ എ ബക്കര്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള എന്നിവര്‍ പ്രസംഗിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്. പോലീസിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്.
Keywords: Kasaragod, Kerala, Protest, MSF, March, Youth League, Police Station, Clash in Youth League Police station march