മദ്രസാധ്യാപകനെ കൊലപ്പെടുത്തിയ സംഭവം: കാസര്‍കോട്ട് ഹര്‍ത്താല്‍ പൂര്‍ണം; അങ്ങിങ്ങ് സംഘര്‍ഷം
Mar 21, 2017, 10:32 IST
കാസര്‍കോട്: (www.kasargodvartha.com 21.03.2017) പഴയ ചൂരിയില്‍ മദ്രസാധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് നിയോജകമണ്ഡലത്തിലും മധൂര്‍ പഞ്ചായത്തിലും മുസ്ലിംലീഗ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. സ്വകാര്യബസുകളും കെ എസ് ആര്‍ ടി സി ബസുകളും അടക്കമുള്ള വാഹനങ്ങളൊന്നും ഓടുന്നില്ല. കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്.
കാസര്‍കോട് മണ്ഡലത്തിലെ പലയിടങ്ങളിലും സ്വകാര്യവാഹനങ്ങള്‍ പോലും തടയുന്നുണ്ട്. കാസര്‍കോട് നഗരത്തിലും തളങ്കരയിലും എടനീരിലും റോഡിന് കുറുകെ മരങ്ങളും കല്ലുകളും നിരത്തി ഗതാഗതം തടസപ്പെടുത്തി. സ്വകാര്യവാഹനങ്ങള്‍ തടയുന്നത് വാക്കുതര്‍ക്കങ്ങള്‍ക്കും കയ്യാങ്കളിക്കും ഇടവരുത്തി.
അവിചാരിതമായുണ്ടായ ഹര്‍ത്താല്‍ യാത്രക്കാരെ വലച്ചു. കാഞ്ഞങ്ങാട് ഭാഗത്തുനിന്നും ദേശീയപാത വഴി കാസര്‍കോട്ടേക്ക് വരുന്ന ബസുകള്‍ ഹര്‍ത്താല്‍ കണക്കിലെടുത്ത് പൊയിനാച്ചിവരെ മാത്രമാണ് സര്‍വീസ് നടത്തുന്നത്. കാഞ്ഞങ്ങാട്ടുനിന്നും സംസ്ഥാനപാത വഴി കാസര്‍കോട്ടേക്ക് വരുന്ന ബസുകള്‍ ഉദുമ വരെ മാത്രമാണ് സര്‍വീസ് നടത്തുന്നത്.
വിദ്യാനഗര്‍, ചെര്‍ക്കള, നാലാംമൈല്‍ എന്നിവിടങ്ങളിലും സ്വകാര്യവാഹനങ്ങള്‍ തടഞ്ഞു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് നഗരത്തില്‍ ചൊവ്വാഴ്ച രാവിലെ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. അനിഷ്ടസംഭവങ്ങള്‍ തടയുന്നതിനും ക്രമസമാധാനപാലനത്തിനുമായി നഗരത്തുടനീളം പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
Related News: മദ്രസ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കറുത്തശക്തികളെ കണ്ടെത്തണം: എന്‍ എ നെല്ലിക്കുന്ന്
പ്രകോപനമില്ലാത്ത അറും കൊലയില്‍ ഞെട്ടിത്തരിച്ച് നഗരം; കൊലയാളികള്‍ക്ക് വേണ്ടി അതിര്‍ത്തിയടച്ച് പോലീസിന്റെ തെരച്ചില്‍
മദ്രസാ അധ്യാപകന്റെ കൊല: എസ് ഡി പി ഐ നഗരത്തില്‍ പ്രകടനം നടത്തി
Keywords: Kerala, kasaragod, Harthal, Examination, Students, Teacher, District Collector, Police, news, Murder, Riyas Moulavi, Choori