സിപിഎം-ബിജെപി സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക്
Mar 20, 2017, 11:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20/03/2017) കാഞ്ഞങ്ങാടിനടുത്ത അത്തിക്കോത്ത് സിപിഎം-ബിജെപി സംഘര്‍ഷം. അക്രമത്തില്‍ സിപിഎം പ്രവര്‍ത്തകന് പരിക്കേറ്റു. മേലടുക്കത്തെ അവിനാശിനാണ്(33) പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. അത്തിക്കോത്ത് വെച്ച് സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.
ഇതിനിടെ അവിനാശിനെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ബിജെപി പ്രവര്‍ത്തകരാണ് അവിനാശിനെ ആക്രമിച്ചതെന്ന് സിപിഎം കേന്ദ്രങ്ങള്‍ ആരോപിച്ചു. അവിനാശിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, CPM, Congress, Injured, Clash, BJP, Complaint, Police, Case, Investigation, Clash between CPM and BJP activits; One injured.