പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ ലീഗ്-യൂത്ത് ലീഗ്-എം എസ് എഫ് പ്രവര്‍ത്തകരടക്കം 200 പേര്‍ക്കെതിരെ കേസ്; പി കെ ഫിറോസ് അടക്കമുള്ള സംസ്ഥാന-ജില്ലാ നേതാക്കളും പ്രതികള്‍
Mar 3, 2017, 02:30 IST
കാസര്‍കോട്: (www.kasargodvartha.com 03/03/2017) കാസര്‍കോട് ഗവണ്‍മെന്റ് കോളജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത എംഎസ്എഫ് പ്രവര്‍ത്തകരെയും വിവരമറിഞ്ഞ് സ്‌റ്റേഷനിലെത്തിയ നേതാക്കളെയും ലോക്കപ്പിലിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ മുസ്ലിംലീഗ്‌യൂത്ത് ലീഗ് എംഎസ്എഫ് നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ 200 പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
യൂത്ത് ലീഗ് സംസ്ഥാനജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, ലീഗ് നേതാക്കളായ അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എ അബ്ദുറഹ് മാന്‍, ടി ഡി കബീര്‍, മാഹിന്‍ കേളോട്ട്, ഗോള്‍ഡന്‍ റഹ് മാന്‍ ഉപ്പള, യൂസഫ് ഉളുവാര്‍, അബ്ദുറഹ് മാന്‍ ബെദിര, ഉമ്മര്‍, അഷ്‌റഫ് എടനീര്‍, ഹാഷിം ബംബ്രാണി, എ കെ എം അഷ്‌റഫ്, ആഷിഖ്, അന്‍സാര്‍ എതിര്‍ത്തോട്, മുത്തലിബ് പാറക്കട്ട, മുജീബ് കമ്പാര്‍ തുടങ്ങി 200 പേര്‍ക്കെതിരെയാണ് കേസെടുത്തത്. . പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ റോഡ് തടസപ്പെടുത്തിയെന്നാണ് കേസ്.
ഇന്നലെ രാവിലെയാണ് യൂത്ത് ലീഗ് എംഎസ്എഫ് പ്രവര്‍ത്തകര്‍ കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പോലീസ് സ്‌റ്റേഷന് മുന്നില്‍ ബാരിക്കേഡ് ഉയര്‍ത്തി പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് യൂത്ത് ലീഗ് എംഎസ്എഫ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും നടന്നിരുന്നു. പി കെ ഫിറോസാണ് സമരം ഉദ്ഘാടനം ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Related News:
എം എസ് എഫ് നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് മര്‍ദ്ദിച്ച സംഭവം: യൂത്ത് ലീഗിന്റെ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ ഉന്തും തള്ളും
Keywords: Kasaragod, Govt.college, Police, Accuse, March, MSF, Custody, Inauguration, Muslim League, Station, Case, Protest, Youth League, Case against youth league leaders.