സി ഐയുടെ ഡ്രൈവറെ ആക്രമിച്ചെന്ന് പരാതി; നാല് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
Mar 1, 2017, 12:31 IST
കാസര്‍കോട്: (www.kasargodvartha.com 01/03/2017) വിദ്യാര്‍ഥി സംഘര്‍ഷവിവരമറിഞ്ഞ് കോളജിലെത്തിയ പോലീസ് സംഘത്തില്‍പ്പെട്ട സി ഐയുടെ ഡ്രൈവറെ ആക്രമിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതായി പരാതി. സംഭവത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
കാസര്‍കോട് ടൗണ്‍ സി ഐ അബ്ദുര്‍ റഹീമിന്റെ ഡ്രൈവര്‍ തോമസിന്റെ പരാതിയില്‍ എം എസ് എഫ് പ്രവര്‍ത്തകരായ അബൂബക്കര്‍ സിദ്ദിഖ്, പെരുമ്പളയിലെ മുഹമ്മദ് അഷ്‌റഫ്, മുനവിര്‍ സാഹിദ്, അന്‍സാര്‍ സല്‍മാന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
കാസര്‍കോട് ഗവ. കോളജില്‍ എസ് എഫ് ഐ-എം എസ് എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുന്ന വിവരമറിഞ്ഞ് എത്തിയ പോലീസ് സംഘത്തില്‍ സി ഐയുടെ ഡ്രൈവറുമുണ്ടായിരുന്നു. സംഘര്‍ഷം തടയുന്നതിനിടെ തോമസിന്റെ കഴുത്തിന് പിടിച്ചും തള്ളിയിട്ടുംപരിക്കേല്‍പ്പിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
Keywords: MSF, Clash, Vidya Nagar, Police, Driver, Kasaragod, Kerala, Police Driver, Case against 4 students for assaulting CI driver