പോലീസ് സ്‌റ്റേഷനില്‍ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി എന്ന കുറ്റംചുമത്തി എം എസ് എഫ് ജില്ലാ പ്രസിഡണ്ടുള്‍പ്പെടെ 2 പേര്‍ക്കെതിരെ കേസ്
Mar 1, 2017, 12:21 IST
കാസര്‍കോട്: (www.kasargodvartha.com 01/03/2017) കാസര്‍കോട് ഗവ. കോളജിലുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത എം എസ് എഫ് പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷനില്‍ അക്രമം നടത്തിയതായി പരാതി. സംഭവത്തില്‍ എം എസ് എഫ് ജില്ലാപ്രസിഡണ്ട് ആബിദ് ആറങ്ങാടി, എതിര്‍ത്തോട്ടെ ഇ എ അനസ് എന്നിവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍പോലീസ് കേസെടുത്തു.
കോളജിലുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് ഏതാനും എസ് എഫ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നിരുന്നു. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച വൈകിട്ട് ആബിദ് ആറങ്ങാടിയുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും സ്‌റ്റേഷനിലെത്തിയിരുന്നു. തുടര്‍ന്ന് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ആബിദും അനസും സിവില്‍ പോലീസ് ഓഫീസര്‍ കിഷോറിനെയും മറ്റൊരു പോലീസുകാരനെയും പിടിച്ചുതള്ളുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്
അതേസമയം എം എസ് എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകള്‍ക്കും മര്‍ദനമേറ്റ സംഭവത്തില്‍ പോലീസ് കേസെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Keywords: Kasaragod, MSF, Police, Case, Kerala, Police Station, Case against 2 MSF leaders