ഹര്‍ത്താലിനിടെയുണ്ടായ അനിഷ്ടസംഭവങ്ങളില്‍ കാസര്‍കോട്ട് 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മുന്‍കരുതലായി പതിനെട്ടുപേര്‍ അറസ്റ്റില്‍
Mar 22, 2017, 12:50 IST
കാസര്‍കോട്: (www.kasargodvartha.com 22.03.2017) പഴയചൂരിയിലെ മദ്രസാ അധ്യാപകന്‍ കുടക് സ്വദേശി റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട്ട് ചൊവ്വാഴ്ചയുണ്ടായ അനിഷ്ടസംഭവങ്ങളുമായി ബന്ധപ്പെട്ട് ടൗണ്‍പോലീസ് 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മുന്‍കരുതലായി പതിനെട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിക്ക് എരിയാലില്‍ കെ എസ് ആര്‍ ടി സി ബസ് കല്ലെറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ കണ്ടാലറിയാവുന്ന സംഘത്തിനെതിരെ പോലീസ് കേസെടുത്തു.
മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസിന് നേരെയാണ് കല്ലേറുണ്ടായത്. കണ്ടക്ടര്‍ സുഗുണന്റെ പരാതിയിലാണ് കേസ്. കോട്ടക്കണിയിലെ ജയ്മാതാ നഴ്സറി സ്‌കൂളിന് നേരെ കല്ലെറിഞ്ഞ സംഭവത്തിലും കേസെടുത്തു. ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് നഴ്സറി സ്‌കൂളിന് നേരെ ആക്രമണമുണ്ടായത്.
കേളുഗുഡെയിലെ വീട് കല്ലെറിഞ്ഞ് തകര്‍ത്തസംഭവത്തില്‍ കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെ കേസെടുത്തു. ചെമ്മനാട് ജംഗ്ഷനില്‍ മഞ്ചേശ്വരം മൂടംബയല്‍ സ്വദേശി ബാലകൃഷ്ണഭട്ടിനെ കാര്‍ തടഞ്ഞ് ആക്രമിച്ച സംഭവത്തില്‍ 30 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
കാസര്‍കോട് കണ്‍ട്രോള്‍ റൂം എസ് ഐ ബാലകൃഷ്ണനെ ചളിയങ്കോട് പാലത്തിന് സമീപത്തുവെച്ച് ആക്രമിച്ച സംഭവത്തില്‍ 100 പേര്‍ക്കെതിരെയും ഡി വൈ എസ് പിയുടെ വാഹനത്തിന് നേരെ കല്ലേറ് നടത്തിയ സംഭവത്തില്‍ പോലീസ് ഡ്രൈവര്‍ സുധീഷിന്റെ പരാതിയില്‍ 3 പേര്‍ക്കെതിരെയും ജാല്‍സൂരില്‍ എ ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ രാകേഷ് കൃഷ്ണനെ ആക്രമിച്ച സംഭവത്തില്‍ 50 പേര്‍ക്കെതിരെയും കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. എരിയാലിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ടും 50 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Case, Arrest, Police, KSRTC, Complaint, School, Attack, SI, Vehicles, Driver, Attacks on harthal day: 9 cases registered; 18 arrested as precautionary.